Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
യുകെ എന്‍എച്ച്എസ് ട്രസ്റ്റുകളുടെ നിയന്ത്രണം നഴ്‌സുമാരോ ബാധിക്കുമോ, ആശങ്കയില്‍ ജീവനക്കാര്‍
reporter

ലണ്ടന്‍: ജനങ്ങള്‍ക്ക് ആവശ്യമായ ആരോഗ്യസേവനങ്ങള്‍ തികച്ചും സൗജന്യമായി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് 1948 - ല്‍ യുകെ ഗവണ്‍മെന്റ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) എന്ന ആരോഗ്യ സംവിധാനം ആരംഭിച്ചത്. യുകെയിലെ എന്‍എച്ചഎസ് സംവിധാനം ഇന്ന് വലിയ തോതില്‍ വിദഗ്ദ്ധരായ നഴ്സുമാരുടെ അഭാവം നേരിടുന്നുണ്ട്. അതിനാല്‍ വിദേശത്തുനിന്നുള്ള നഴ്സുമാരെ പ്രത്യേകിച്ച് കേരളത്തില്‍നിന്നുള്ള നഴ്സുമാരെ യുകെ ഗവണ്‍മെന്റ് സ്വാഗതം ചെയുന്നു. നിരവധി മലയാളി നഴ്സുമാര്‍ നിലവില്‍ യുകെയില്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ മികച്ച രീതിയില്‍ സേവനമനുഷ്ഠിച്ചു പോരുന്നു. പ്രവൃര്‍ത്തി പരിചയം, മലയാളി നഴ്സുമാരുടെ രോഗികളോടുള്ള സമീപനം, ശാന്തസ്വഭാവം എന്നിവ യുകെയിലെ ആരോഗ്യരംഗത്ത് വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കേരളത്തിലെ നഴ്സിങ് വിദ്യാഭ്യാസം മികച്ച നിലവാരം പുലര്‍ത്തുന്നതിനാല്‍ യുകെ നഴ്സിങ് കൗണ്‍സില്‍ അംഗീകാരം എളുപ്പത്തില്‍ ലഭിക്കുന്നു.

വിദേശ നഴ്സുമാരെ യുകെയില്‍ സ്പോണ്‍സര്‍ ചെയ്യുന്നതിനായി തൊഴിലുടമകള്‍ കൂടുതല്‍ വേതനം നല്‍കേണ്ടതായി വരും. ഷോര്‍ട്ടേജ് സ്‌കില്‍ ലിസ്റ്റില്‍ ഉണ്ടായാല്‍പ്പോലും ഇനിമേല്‍ കുറഞ്ഞ വേതന നിരക്കുകള്‍ അനുവദനീയമല്ല. അതിനാല്‍ തൊഴില്‍ ഉടമകള്‍ക്ക് ഇനിയുള്ള നിയമനം കൂടുതല്‍ ചെലവേറിയതാകുന്നു. ഇന്ത്യയില്‍ നിന്നുള്ള നഴ്സസ് / കെയറര്‍ ഉള്‍പ്പടെയുള്ള മറ്റു റിക്രൂട്ട്മെന്റുകളെയും പുതിയ നിയമ ഭേദഗതി നല്ല രീതിയില്‍ ബാധിക്കും.

യുകെയില്‍ പുതിയ നിയമ നടപടികള്‍ ആരംഭിക്കുന്നതോടെ കേരളത്തില്‍ നിന്ന് നേരിട്ട് എംപ്ലോയര്‍ റിക്രൂട്ട്മെന്റ് സാധ്യതകള്‍ കുറയുകയാണ്. യുകെയില്‍ തന്നെ ഉപരിപഠനം പൂര്‍ത്തിയാക്കുന്ന ഒരു നഴ്സ് ആണെങ്കില്‍ പഠനത്തോടൊപ്പം OSCE (Objective Structured Clinical Examination) ട്രെയിനിങ്ങും പാര്‍ട്ട് ടൈം ജോലിയും ലഭ്യമാണ്. അംഗീകൃത നഴ്സിങ് പഠനം 60% മാര്‍ക്കോടെ പാസാകുന്ന നഴ്സിങ് വിദ്യാര്‍ഥിക്ക് ഒരു വര്‍ഷത്തെ പ്രവൃര്‍ത്തി പരിചയവും IELTS/OET യോഗ്യതാ പരീക്ഷയും പാസായാല്‍ യുകെയിലെ മുന്‍നിരയിലുള്ള യൂണിവേഴ്സിറ്റിയില്‍ ഒരു വര്‍ഷത്തെ മാസ്റ്റര്‍ ബിരുദം സ്‌കോളര്‍ഷിപ്പോടെ പഠിച്ച് പാസാകുവനും തുടര്‍ന്ന് യുകെ എന്‍എച്ച്എസില്‍ ജോലി ചെയ്യുവാനും സാധിക്കുന്നു.

Leicester - ന്റെ എന്‍എച്ച്എസ് ഹോസ്പിറ്റലിലും യുകെയിലെ മറ്റു ഹോസ്പിറ്റലുകളിലും ടൈ അപ് ഉള്ളതിനാല്‍ അവിടെ നിന്ന് ഒരു വര്‍ഷത്തെ മാസ്റ്റേഴ്സ് ബിരുദം നേടുന്ന വിദ്യാര്‍ത്ഥികള്‍ പഠന കാലത്തോ പോസ്റ്റ് സ്റ്റഡി വര്‍ക്ക് കാലഘട്ടത്തിലോ OSCE എക്സാം പാസായാല്‍ ജോലി സ്ഥിരത ലഭിക്കുന്നു.

 
Other News in this category

 
 




 
Close Window