മദ്യലഹരിയില്‍ ആറു വര്‍ഷം മുന്‍പ് 115 രൂപയ്ക്ക് വാങ്ങിയ കെട്ടിടത്തിന്റെ ഇപ്പോഴത്തെ വില 4.6 ലക്ഷം
reporter
ലണ്ടന്‍: ആറുവര്‍ഷം മുന്‍പാണ് ഡെര്‍ബിഷെയറില്‍ നിന്നുള്ള ദമ്പതികള്‍ വെറും 115 രൂപ മുടക്കി ഒരു ധാന്യപ്പുര സ്വന്തമായി വാങ്ങിയത്. പിന്നീട് അത് നവീകരിച്ച അവര്‍, അതിനെ തങ്ങളുടെ സ്വപ്നഭവനമാക്കി മാറ്റി. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം മനോഹരമായ ഒരു വീടായി മാറിയ ആ കെട്ടിടത്തിന്റെ ഇന്നത്തെ മൂല്യം 4.6 ലക്ഷം രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു ഓണ്‍ലൈന്‍ ഷോപ്പിങ്ങിനിടയിലാണ് ബോബ് കാംബെല്ലും ഭാര്യ കരോള്‍ ആനും ഈ ബെയില്‍ ലിസ്റ്റ് ചെയ്തിരുന്ന ഈ ധാന്യപ്പുര വാങ്ങിയത്. ഇത് വാങ്ങുന്ന സമയത്ത് താന്‍ നന്നായി മദ്യപിച്ചിരുന്നു എന്നാണ് ബോബ് പറയുന്നത്. സ്വബോധത്തില്‍ ആയിരുന്നെങ്കില്‍ ഒരുപക്ഷേ താനത് വാങ്ങുകയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഏതായാലും 115 രൂപ അതായത്, വെറും £1 മുടക്കിയാണ് ഇവര്‍ ഈ പഴയ ധാന്യ പുര സ്വന്തമാക്കിയത്. ആദ്യം അതൊരു മണ്ടന്‍ തീരുമാനമായി തോന്നിയെങ്കിലും പിന്നീട് തങ്ങളുടെ സ്വപ്നഭവനം അതില്‍ പിറവി കൊള്ളുകയായിരുന്നു എന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ധാന്യപ്പുര സ്വന്തമാക്കിയ ശേഷം, ബോബും കരോള്‍ ആനും അതിന്റെ നവീകരണത്തിനായി ഏകദേശം £4,000 (4.6 ലക്ഷം രൂപ) ചെലവഴിച്ചു. ആറ് വര്‍ഷത്തോളമായി നടത്തിവരുന്ന നവീകരണ പ്രവര്‍ത്തികള്‍ക്കൊടുവില്‍ മനോഹരമായി മാറിയ ഈ വീട്ടിലാണ് ഇപ്പോള്‍ ഇവര്‍ താമസിക്കുന്നത്. വീടിനുള്ളില്‍ ഒരു കിടക്ക, കുളിമുറി, അടുക്കള, ഡൈനിങ് ടേബിള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളുണ്ട്, ഒരു വീട് നല്‍കുന്ന എല്ലാ സുരക്ഷിതത്വവും ഇത് തങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് ഏറെ സന്തോഷത്തോടെ ഈ ദമ്പതികള്‍ പങ്കുവെക്കുന്നത്. ലിവിംഗ് ബിഗ് ഇന്‍ എ ടൈനി ഹൗസ് എന്ന് യൂട്യൂബ് ചാനലില്‍ ഈ വീടിനെ കുറിച്ച് വിശദമായി പരിചയപ്പെടുത്തുന്നു.