Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
മനുഷ്യ അസ്ഥികള്‍ കൊണ്ട് നിര്‍മിച്ച മാരക ലഹരിയുമായി ബ്രിട്ടീഷ് യുവതി പിടിയില്‍
reporter

കൊളൊംബോ: മനുഷ്യ അസ്ഥികള്‍ കൊണ്ട് നിര്‍മ്മിച്ച മാരകമായ പുതിയതരം സിന്തറ്റിക് മയക്കുമരുന്നുമായി ബ്രിട്ടീഷ് യുവതി പിടിയില്‍. ഏകദേശം 45 കിലോയിലധികം ലഹരിയുമായാണ് 21 വയസ്സുള്ള യുകെയിലെ മുന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ ഷാര്‍ലറ്റ് മെയ് ലീ ശ്രീലങ്കയില്‍ പിടയിലായത്. ഈ മാസം ആദ്യം ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തില്‍ വെച്ചാണ് ഇവര്‍ അറസ്റ്റിലായതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുറ്റം തെളിഞ്ഞാല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 28 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരമാണ് യുവതിയില്‍ നിന്നും പിടികൂടിയത്. താന്‍ അറിയാതെയാണ് മയക്കുമരുന്നിന്റെ ശേഖരം തന്റെ സ്യൂട്ടകേസില്‍ വന്നതെന്നാണ് യുവതി അകാശപ്പെടുന്നത്. മനുഷ്യ അസ്ഥികള്‍ കൊണ്ട് ഉണ്ടാക്കുന്ന ഈ ലഹരിമരുന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ആദ്യമായി പിടിക്കപ്പെട്ടത്. 'കുഷ്' എന്നാണ് ഇത് അറിയപ്പെടുന്നത്. പൊടിച്ച മനുഷ്യ അസ്ഥിയോടൊപ്പം . വിവിധതരം വിഷവസ്തുക്കളും ചേര്‍ത്താണ് കുഷ് നിര്‍മ്മിക്കുന്നത്.

 
Other News in this category

 
 




 
Close Window