ബ്രാഡ്ഫോര്‍ഡ്: അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി തെരുവിലൂടെ നടന്നുപോകുകയായിരുന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിന് ബ്രാഡ്ഫോര്‍ഡ് നഗരത്തില്‍ പട്ടാപ്പകലാണ് കുല്‍സുമ അക്തര്‍ (27) ഭര്‍ത്താവ് ഹബീബുര്‍ മാസിന്റെ (26) കുത്തേറ്റ് മരിച്ചത്. പ്രതി മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റവും കത്തി കൈവശം വെച്ച കുറ്റവും സമ്മതിച്ചു.
കേസില്‍ തിങ്കളാഴ്ച ബ്രാഡ്ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ വിചാരണ ആരംഭിക്കും. ജസ്റ്റിസ് കോട്ടര്‍ പ്രതിയെ വിചാരണ വരെ കസ്റ്റഡിയില്‍ വിട്ടു. ബംഗാളി പരിഭാഷകന്റെ സഹായത്തോടെയാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നത്. വെസ്റ്റ്‌ഗേറ്റില്‍ ഡ്രൂടണ്‍ റോഡുമായി ചേരുന്നിടത്ത് വെച്ച് കുത്തേറ്റതിനെ തുടര്‍ന്ന് കുല്‍സുമ അക്തറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കുഞ്ഞിന് പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
കുല്‍സുമ അക്തറിന്റെയും ഹബീബുര്‍ മാസിന്റെയും വിവാഹ വസ്ത്രത്തിലുള്ള ചിത്രം പിന്നീട് കുടുംബം പങ്കുവെച്ചു. കിഴക്കന്‍ ബംഗ്ലാദേശിലെ സില്‍ഹെറ്റ് സ്വദേശിയായ ഹബീബുര്‍ മാസ് ബെഡ്ഫോര്‍ഡ്‌ഷെയര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇയാള്‍ യുട്യൂബില്‍ യാത്രകളുടെ വ്‌ളോഗുകളും യുകെയിലെ ജീവിതവും പങ്കുവച്ചിരുന്നു.