Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
ഇസ്രയേലിനെതിരേ യുകെയില്‍ മനുഷ്യച്ചങ്ങല
reporter

ലണ്ടന്‍: ഗസയില്‍ ഇസ്രായേലിനെതിരെ അടിയന്തര ഉപരോധം ഏര്‍പ്പെടുത്തണമെന്നും ആയുധ കയറ്റുമതി പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ യുകെ പാര്‍ലമെന്റിന് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്തു . 2023 ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ സൈന്യത്താല്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ രക്തത്തിന്റെ പ്രതീകമായി ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രകടനക്കാര്‍ കൈകള്‍ കോര്‍ത്ത് പിടിച്ചത്. ഇസ്രായേലിനുള്ള യുകെ സര്‍ക്കാരിന്റെ പിന്തുണയെ പ്രതിഷേധക്കാര്‍ അപലപിച്ചു. ഗസയിലെ ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ യുകെയുടെ പങ്കിനെക്കുറിച്ച് പൂര്‍ണ്ണവും പരസ്യവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യപ്പെടുന്ന സ്വതന്ത്ര എംപി ജെറമി കോര്‍ബിന്‍ അവതരിപ്പിച്ച ബില്ലിന്മേലുള്ള പാര്‍ലമെന്റ് ചര്‍ച്ചയ്ക്കിടെയായിരുന്നു പ്രകടനം.സംഘാടകരായ യുകെ ഫലസ്തീന്‍ സോളിഡാരിറ്റി കാംപയിനിന്റെ ഭാഗമായി ഒപ്പീനിയം റിസര്‍ച്ച് നടത്തിയ ഒരു വോട്ടെടുപ്പില്‍, ആയുധ വ്യാപാര നിരോധനം, ഇസ്രായേല്‍ മന്ത്രിമാര്‍ക്കെതിരായ ഉപരോധം, പ്രധാന കടകളില്‍ ഇസ്രായേലി സാധനങ്ങള്‍ ബഹിഷ്‌കരിക്കല്‍, ഐക്യരാഷ്ട്രസഭയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കല്‍ എന്നിവയ്ക്ക് ശക്തമായ പൊതുജന പിന്തുണ ലഭിച്ചു.

ഇസ്രായേലിനെതിരെയുള്ള സമ്പൂര്‍ണ ആയുധ ഉപരോധത്തെ 57 ശതമാനം പേര്‍ പിന്തുണയ്ക്കുന്നതായും , ഐക്യരാഷ്ട്രസഭയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുന്നതിനെ 53 ശതമാനം പേര്‍ പിന്തുണയ്ക്കുന്നതായും, എല്ലാ ഇസ്രായേലി ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിക്കുന്നതിനെ 50 ശതമാനം പേര്‍ അനുകൂലിക്കുന്നതായും സര്‍വേ കണ്ടെത്തി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ഇസ്രായേലിനെതിരേ ആയുധ ഉപരോധം ആവശ്യപ്പെട്ട് വെസ്റ്റ്മിന്‍സ്റ്ററിലെ യുകെ പാര്‍ലമെന്റിന് ചുറ്റും നിരവധി പ്രതിഷേധങ്ങള്‍ നടന്നു വരികയാണ്. ഈ ആഴ്ചയുടെ ആദ്യം നടന്ന പരിപാടിയില്‍ , ഗസയ്ക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് ഫലസ്തീനികളുടെ പേരുകള്‍ പ്രവര്‍ത്തകര്‍ വായിച്ചു. 18 മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ നടനും ഹാസ്യനടനുമായ സ്റ്റീവ് കൂഗന്‍, നടി ജൂലിയറ്റ് സ്റ്റീവന്‍സണ്‍ തുടങ്ങിയ ബ്രിട്ടീഷ് കലാകാരന്മാരും പങ്കെടുത്തു.

 
Other News in this category

 
 




 
Close Window