Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ കാണാനില്ല: പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ല; കാറുടമ നേരിട്ടിറങ്ങി അന്വേഷിച്ചു; കാര്‍ കണ്ടെത്തി
Text By: UK Malayalam Pathram
വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ മോഷണം പോയി. പോലീസ് പരാതി നല്‍കിയിട്ടും തുമ്പു പോലും കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്ന് കാറുടമ സ്വയം കാര്‍ അന്വേഷിച്ചിറങ്ങി. ജാഗ്വര്‍ കാര്‍ കണ്ടെത്തി തിരികെ വീട്ടില്‍ കൊണ്ടു വന്നു.
മോഷണം പോയ സ്വന്തം കാര്‍ കണ്ടെത്തി തിരിച്ചെത്തിച്ച് ലണ്ടനിലെ ദമ്പതികള്‍. യുകെയിലാണ് സംഭവം. മിയ ഫോര്‍ബ്സ് പിരി- മാര്‍ക്ക് സിംപ്സണ്‍ എന്നീ ദമ്പതികളാണ് തങ്ങളുടെ മോഷണം പോയ ജാഗ്വാര്‍ ഇ-പേസ് ഈ മാസം കണ്ടെടുത്തത്. പൊലീസിന് സമയമില്ലാത്തതിനാല്‍ തങ്ങള്‍ തന്നെ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്നും ദമ്പതികള്‍ പറഞ്ഞതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ 4 ന് ആണ് കാര്‍ കാണാതായതായി ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുലര്‍ച്ചെ 3:20 ന് വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കാര്‍ രാവിലെ 10.30 ന് ചിസ്വിക്കിലെത്തിയതായി എയര്‍ടാഗില്‍ കാണിച്ചു. ഇത് മനസിലാക്കിയ ദമ്പതികള്‍ പൊലീസിന്റെ സഹായമില്ലാതെ ചിസ്വിക്കിലേക്ക് പോകുകയായിരുന്നു. ശാന്തമായ ഒരു തെരുവില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. കാറിലെ സുരക്ഷാ സംവിധാനങ്ങള്‍ ക്രാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാറിന്റെ ഉള്‍ഭാഗവും കാര്‍പെറ്റും മോഷ്ടാക്കള്‍ വലിച്ചു കീറിയിരുന്നു.



ഈ മാസമാദ്യമാണ് ലണ്ടനിലെ ബ്രൂക്ക് ഗ്രീനിലുള്ള വീട്ടില്‍ നിന്ന് ദമ്പതികളുടെ ജാഗ്വാര്‍ ഇ-പേസ് കാര്‍ മോഷണം പോയത്. എന്നാല്‍ കാറില്‍ ഒരു ഗോസ്റ്റ് ഇമ്മൊബിലൈസര്‍ ഘടിപ്പിച്ചിരുന്നു. കാര്‍ മോഷണം തടയുന്നതിനായി ഒരു പ്രത്യേക കോഡ് ഉപയോഗിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. ഗോസ്റ്റ് ഇമ്മൊബിലൈസറിന്റെ പാസ്‌കോഡ് പ്രൊട്ടക്ഷന്‍ ഉടമകള്‍ക്ക് മാത്രമേ ആക്സസ് ചെയ്യാനാകൂ. ഇത് കൂടാതെ കാറില്‍ ഒരു എയര്‍ടാഗ് ലൊക്കേറ്റര്‍ കൂടി ഉണ്ടായിരുന്നു. ഇങ്ങനെ ദമ്പതികള്‍ കാര്‍ ഇപ്പോള്‍ ചിസ്വിക്കിലാണ് ഉള്ളതെന്ന് കണ്ടെത്തിയിരുന്നു. പക്ഷെ ഇക്കാര്യം പൊലീസില്‍ അറിയിച്ചപ്പോള്‍, ഇപ്പോള്‍ തിരക്കിലാണെന്നും എപ്പോള്‍ അന്വേഷിക്കാന്‍ കഴിയില്ലെന്നും ഒരു 999 ഓപ്പറേറ്റര്‍ പറഞ്ഞതായും റിപ്പോര്‍ട്ട്.
 
Other News in this category

 
 




 
Close Window