ശബരിമല കേരളത്തിലെ വിശ്വാസികളായ ഹിന്ദു സമൂഹത്തിന്റെ കര്‍മബന്ധമാണ്. ബാല്യം മുതല്‍ വിശ്വാസികളായ ഹിന്ദുക്കളുടെ കുടുംബങ്ങളില്‍ നിന്ന് ഒരാളെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്തി വരുന്നു. കാലഗണന നടത്തിയാല്‍ ഇപ്പോഴത്തെ തലമുറയും അവരുടെ പൂര്‍വികരും അവര്‍ക്ക് അറിയാവുന്ന രണ്ടു തലമുറയും ഈ വിശ്വാസ-ആചാരങ്ങള്‍ പിന്തുടരുന്നു. കേരള സമൂഹത്തിന് ഇക്കഴിഞ്ഞ കാലമത്രയും മൊത്തത്തില്‍ ഈ ആചാരം കഷ്ടതകളോ നഷ്ടങ്ങളോ ഉണ്ടാക്കിയിട്ടില്ല. കുമിഞ്ഞു കൂടുന്ന കാണിക്കയുടെ വരുമാനം കേരളത്തിന് ഗുണമായി നിലനില്‍ക്കുകയും ചെയ്തു. ചട്ടക്കൂടുകളും നിയന്ത്രണങ്ങളുമില്ലാത്ത മതമെന്നാണ് ഹൈന്ദവ വിഭാഗത്തെ പൊതുവെ വിലയിരുത്തുന്നത്. ക്ഷേത്രത്തില്‍ പോകണമെന്ന് ആരും നിര്‍ബന്ധിക്കുന്നില്ല. ക്ഷേത്രത്തില്‍ പോയാലോ പോയില്ലെങ്കിലോ ചോദ്യം ചെയ്യാനുള്ള വകുപ്പുകള്‍ ആ മതത്തിന്റെ സംഹിതയില്‍ ഇല്ല. വിവാഹം, മരണം എന്നിങ്ങനെ ജീവിതത്തിന്റെ പരമപ്രധാനമായ കാര്യത്തിലും ക്ഷേത്രത്തിനോ പുരോഹിതനോ അനിവാര്യമായ കര്‍ത്തവ്യങ്ങളില്ല. മതം, ജാതി, ഉപജാതി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത തരംതിരിവുകളും നിലനില്‍ക്കുന്നു. ഈ പറഞ്ഞതിലും ഇതില്‍ ഉള്‍പ്പെടാത്തതുമായി നില്‍ക്കുന്ന കേരളത്തിലെ ജനം ശബരിമലയില്‍ സ്ത്രീ പ്രവേശനം ചര്‍ച്ചയായപ്പോള്‍ ഒരുമിച്ചു. അവര്‍ പ്രതിഷേധത്തിന് ഇറങ്ങി. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഐക്യം ശ്രദ്ധിക്കപ്പെട്ടു. ഈ നിലയില്‍ വിലയിരുത്തുമ്പോള്‍ ശബരിമല കേരളത്തിലെ വിശ്വാസികളായ ഹിന്ദു സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമെന്നു തന്നെ വിശേഷിപ്പിക്കേണ്ടതല്ലേ? 99 ശതമാനം പ്രജകളുടെയും താത്പര്യം എതിര്‍ത്ത് വിപ്ലവം നടപ്പാക്കുന്നതിലൂടെ ജയം ആര്‍ക്ക്, എന്തിന്?
ഇക്കുറി മണ്ഡലകാലം ആരംഭിക്കുന്നത് നവംബര്‍ പതിനേഴിനാണ്. സുപ്രീകോടതി യുവതീ പ്രവേശനം സ്റ്റേ ചെയ്തിട്ടില്ല. അമ്പതോളം ഹര്‍ജികളില്‍ പുനപരിശോധന ജനുവരി 22ന് നടത്താമെന്നാണ് പരമോന്നത കോടതി പറഞ്ഞത്. യുവതികള്‍ക്ക് ശബരിമലയില്‍ പോകാന്‍ ഈ മണ്ഡലകാലത്ത് നിയമപ്രകാരം സാധുതയുണ്ട്. തുനിഞ്ഞിറങ്ങി യുവതികള്‍ വന്നാല്‍ ശബരിമലയില്‍ എന്താകും അവസ്ഥ? വിശ്വാസത്തിന്റെ ഭാഗമായി നിലനിന്നു വന്നിരുന്ന മൊത്തം ആചാരങ്ങളും സംരക്ഷിക്കാന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ ശ്രമിക്കില്ലേ? കോടിക്കണക്കിന് ഭക്തരാണ് അവിടെ എത്തുന്നത്. ബലം പ്രയോഗിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തം എത്ര വലുതായിരിക്കുമെന്ന് മണ്ഡല കാലത്ത് അവിടെ പോയിട്ടുള്ളവര്‍ക്കു മാത്രമേ ചിന്തിക്കാന്‍ കഴിയൂ. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ അവിടെയുള്ള ജനങ്ങളുടെ വികാരങ്ങളും വിശ്വാസങ്ങളും മൗലിക അവകാശങ്ങളും സ്വാതന്ത്ര്യവും സുരക്ഷിതത്വവും പാലിക്കാന്‍ ബാധ്യസ്ഥമാണ്.
സുപ്രീംകോടതി വിധി വന്നതിനു ശേഷമുള്ള വാര്‍ത്ത:
ശബരിമലയില്‍ യുവതീ പ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ നല്‍കാതെ സുപ്രീംകോടതി. സെപ്റ്റംബര്‍ 28ലെ വിധി നിലനില്‍ക്കും. അതേസമയം, വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച റിട്ട്, റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. 2019 ജനുവരി 22നാകും ഹര്‍ജികള്‍ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണു തീരുമാനമെടുത്തത്. ഹര്‍ജിക്കാര്‍ക്കും അഭിഭാഷകര്‍ക്കും ചേംബറില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. ശബരിമല സംരക്ഷണ ഫോറം തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം രാവിലെ ഉന്നയിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
ജനുവരി 22നാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നത്. റിട്ട് ഹര്‍ജികളും ഇതോടൊപ്പം പരിഗണിക്കും.. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്. ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. 'തുറന്ന കോടതിയില്‍ വാദം കേള്‍ക്കും' എന്ന, ഒരു പേജില്‍ ഒതുങ്ങുന്ന ഉത്തരവാണ് ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ റോഹിന്‍ടണ്‍ നരിമാന്‍, ഡി.വൈ.ചന്ദ്രചൂഡ്, എ.എന്‍.ഖാന്‍വീല്‍ക്കര്‍, ഇന്ദുമല്‍ഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍.
ചുരുങ്ങിയ സമയംകൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബഞ്ച് 50 പുനഃപരിശോധനാ ഹര്‍ജികളും പരിഗണിച്ച് തീരുമാനമെടുത്തത്. മൂന്ന് മണിക്ക് തന്നെ അഞ്ച് ജ!ഡ്ജിമാരും ചീഫ് ജസ്റ്റിസിന്റെ ചേംബറിലെത്തി ഇരുപത് മിനിറ്റുകൊണ്ട് ഹര്‍ജികളെല്ലാം പരിഗണിച്ചു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് മുറിയിലേക്ക് മടങ്ങി. ഉടനെ തന്നെ രജിസ്ട്രാര്‍ വിധിയില്‍ ഒപ്പുവെപ്പിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ മുറിയിലെത്തി. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ ഒപ്പോടെ വിധി സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. അരമണിക്കൂര്‍ കൊണ്ടാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.
ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എന്‍.എസ്.എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായി 50 പുനഃപരിശോധന ഹര്‍ജികളാണ് ബഞ്ച് പരിഗണിച്ചത്. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരാണ് സുപ്രീംകോടതി വിധിയെന്നും ഭരണഘടന ബെഞ്ചിന്റെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജികള്‍. പതിനാലാം അനുച്ഛേദം അനുസരിച്ച് ആചാരാനുഷ്ഠാനങ്ങള്‍ കോടതി നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ മതങ്ങള്‍ തന്നെ ഇല്ലാതാകും എന്നും ഹര്‍ജിക്കാര്‍ കോടതിക്ക് മുമ്പാകെ എഴുതി നല്‍കിയ വാദങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
പുനഃപരിശോധനാ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് പരിഗണിച്ചത്. തുറന്ന കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ കേള്‍ക്കണമെന്ന ആവശ്യം ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് തള്ളിയിരുന്നു. ചേംബറില്‍ പരിഗണിക്കാന്‍ തീരുമാനിച്ച ഹര്‍ജികള്‍ ഇന്ന് തുറന്ന കോടതിയില്‍ പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സെപ്റ്റംബര്‍ 28 നാണ് അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് ചരിത്രവിധി പുറപ്പെടുവിച്ചത്. ബഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് അന്ന് ഭൂരിപക്ഷ വിധിക്കെതിരായ വിധി പ്രസ്താവം എഴുതിയത്.
അതേസമയം, ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് യോഗം. നേരത്തെയുള്ള വിധി പ്രാബല്യത്തില്‍ നില്‍ക്കുന്നതായി മുഖ്യമന്ത്രി മാധ്യമങ്ങളോടു വ്യക്തമാക്കി.
ജനുവരി 22ന് വാദം കേള്‍ക്കുമെന്നാണു സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ജനുവരി 20 വരെയാണു ശബരിമല സീസണ്‍. അതു കഴിഞ്ഞേ കോടതി തീരുമാനം ഉണ്ടാകൂ. നേരത്തെയുള്ള ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ല. 10നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്കു ശബരിമലയില്‍ പോകാം. ആ ഉത്തരവ് നിലനില്‍ക്കുന്നതായാണു കോടതി പറഞ്ഞിരിക്കുന്നത്. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികളെടുക്കും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി വിജയന്‍:
വരുന്ന മണ്ഡലമകരവിളക്ക് കാലത്ത് യുവതീ പ്രവേശനം സംബന്ധിച്ച് വലിയ രീതിയിലുള്ള ആശയക്കുഴപ്പമുളളതിനാല്‍ നിയമവശം ആലോചിച്ച് തീരുമാനിക്കാനാണ് പിണറായി സര്‍ക്കാരിന്റെ നീക്കം. അതേസമയം ശബരിമലയില്‍ സ്ത്രീകള്‍ ഇനി വന്നാല്‍ പ്രവേശിപ്പിക്കുമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല.
ഭരണഘടനാ ബഞ്ചിന്റെ വിധി നിലനില്‍ക്കുമെന്നും നിയമവശം ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബാക്കിയുള്ള കാര്യങ്ങള്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വരുന്ന മണ്ഡലമകരവിളക്ക് കാലത്ത് യുവതീ പ്രവേശനം സംബന്ധിച്ച് വലിയ രീതിയിലുള്ള ആശയക്കുഴപ്പമുളളതിനാല്‍ നിയമവശം ആലോചിച്ച് തീരുമാനിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. അതേസമയം ശബരിമലയില്‍ സ്ത്രീകള്‍ ഇനി വന്നാല്‍ പ്രവേശിപ്പിക്കുമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല.
സിപിഎമ്മിന്റെ നിലപാടില്‍ മാറ്റമില്ലെന്നും സര്‍ക്കാരാണ് ഇനി തീരുമാനിക്കേണ്ടതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ പറഞ്ഞത്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ്.
എന്നാല്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബര്‍ 28ലെ ചരിത്ര വിധി സ്റ്റേ ചെയ്യാതെയാണ് ചീഫ് ജസ്റ്റിസ് രഞ്!ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് റിട്ട്, റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ മാറ്റിയത്.
രമേശ് ചെന്നിത്തല:
ശബരിമലന്മ ഭക്തരുടെ വികാരം ഉള്‍ക്കൊണ്ട്, ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ വിവേചനാധികാരം ഉപയോഗിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കാമെന്ന സുപ്രീംകോടതിയുടെ ഉത്തരവു സ്വാഗതാര്‍ഹമാണ്. എന്നാല്‍ സ്റ്റേ അനുവദിച്ചില്ലെന്ന സാങ്കേതികത്വത്തില്‍ പിടിച്ചു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സര്‍ക്കാര്‍ പോകരുതെന്നു ചെന്നിത്തല പറഞ്ഞു.
തീര്‍ഥാടന ഒരുക്കങ്ങളിലെ അലംഭാവം കണ്ട് തനിക്കു വേദന തോന്നി. ഇതു ഭക്തരോടു കാട്ടിയ അവഗണനയായേ കരുതാന്‍ കഴിയൂ. റോഡുകളുടെ അറ്റകുറ്റപണികള്‍ ഇപ്പോഴും ഇഴയുന്നു. യഥാസമയം ബില്ലുകള്‍ മാറിനല്‍കാത്തതിനാല്‍ കരാറുകാര്‍ പല പണികളും ഏറ്റെടുക്കുന്നില്ല. പുനലൂര്‍– മൂവാറ്റുപുഴ, മണ്ണാറകളഞ്ഞി – ചാലക്കയം റോഡുകളുടെ സ്ഥിതി ദയനീയമാണ്. കാനനപാതകളിലും തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാണ്. നിലക്കലില്‍ അടിസ്ഥാന താവളത്തിന്റെ വികസനത്തില്‍ സര്‍ക്കാര്‍ നിസംഗ സമീപനമാണു സ്വീകരിച്ചത്.
ശബരിമലയില്‍ ഏറ്റുമുട്ടലിന്റെയും സംഘര്‍ഷത്തിന്റെയും പാത കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കാതിരുന്നപ്പോള്‍ വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് പ്രയാര്‍ ഗോപാലകൃഷ്ണനിലൂടെ കോടതിയെ സമീപിച്ചത് കോണ്‍ഗ്രസ് മാത്രമാണെന്നും ചെന്നിത്തല വിശദീകരിച്ചു. |