ഓരോ മലയാളിയും നെഞ്ചത്തു കൈവച്ച് ഒരു നിമിഷം ഓര്‍ക്കുക, എന്തിന്റെ പേരിലാണ് നമ്മള്‍ അഭിമാനിക്കുന്നത്? എത്രയൊക്കെ സമ്പാദിച്ചാലും കേരളത്തില്‍ നിന്നു കേട്ട വാര്‍ത്ത ഓരോരുത്തരുടേയും സമ്പാദ്യത്തെ കരിക്കട്ടയുടെ വില പോലും ഇല്ലാതാക്കി മാറ്റുന്നു. നെഞ്ചിനുള്ളില്‍ ഹൃദയവും തലയോട്ടിക്കുള്ളില്‍ മസ്തിഷ്‌കവുമുള്ള ഏതൊരാള്‍ക്കും ഈ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലാകും. വിശന്നു വയറെരിയുന്നതു സഹിക്കാനാവാതെ നാലു പിഞ്ചു കുട്ടികള്‍ നമ്മുടെ നാട്ടില്‍ മണ്ണു വാരി തിന്നുന്നു. മണ്ണു തിന്നാണ് മക്കള്‍ വിശപ്പു മാറ്റുന്നതെന്ന് നെഞ്ചു തല്ലി ഒരമ്മ സങ്കടം പറയുന്നു. മക്കളെയും ചുമന്ന് ആ അമ്മ ഒടുവില്‍ ശിശുക്ഷേമ സമിതിയുടെ ഓഫിസില്‍ വന്നിരിക്കുന്നു. നമ്മള്‍ ഓരോരുത്തരും വീണ്ടും സ്വയം ചിന്തിക്കണം, നമ്മള്‍ എവിടെയാണ് എത്തി നില്‍ക്കുന്നത്? ഇവിടുത്തെ ഭരണകക്ഷികള്‍ക്കും പ്രതിപക്ഷത്തിനും മറ്റു രാഷ്ട്രീയ തൊഴിലാളികള്‍ക്കും ഈ സംഭവവും അനുതാപ തരംഗം നേടാനുള്ള വിഷയം മാത്രം ആയിരിക്കാം. ലൈഫ് പദ്ധതിയില്‍ ലക്ഷങ്ങള്‍ക്ക് വീടൊരക്കിയ സംസ്ഥാനത്താണ് എട്ട് പേരടങ്ങുന്ന കുടുംബം പുറമ്പോക്കിലെ ഷെഡില്‍ കഴിഞ്ഞത്. നീതി ആയോഗ് പുറത്ത് വിട്ട ആരോഗ്യ സൂചിക റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് ഉള്ള കേരളത്തിലാണ് വിശപ്പടക്കാന്‍ മാര്‍ഗ്ഗമില്ലാതെ മണ്ണ് വാരിതിന്നേണ്ട ദുരവസ്ഥ ഉണ്ടായത്. ആരോഗ്യ സൂചിക റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനത്താണ് കേരളം. ആ കേരളത്തിലാണ് വിശപ്പടക്കാന്‍ മാര്‍ഗ്ഗമില്ലാതെ പിഞ്ചു കുട്ടികള്‍ മണ്ണ് വാരി തിന്നേണ്ട ഗതികേടിലേക്ക് എത്തിയത്. മക്കളും കുടുംബവുമായി ജീവിക്കുന്ന ഓരോ സാധാരണക്കാരും ഈ വിഷയം വെറും വാര്‍ത്തയായി എടുക്കരുത്. നാളെ നമ്മളിലൊരാളും പട്ടിണി കിടക്കാന്‍ ഇടവരരുത്.
വാര്‍ത്തയുടെ വിശദാംശം വായിച്ച് മലയാളിയുടെ ഹൃദയവിശാലത പ്രകടമാക്കാന്‍ ഓരോരുത്തരും ശ്രമിക്കുക:
മക്കള്‍ പട്ടിണി കിടക്കുന്നത് സഹിക്കാന്‍ വയ്യാതെ അവരെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയിരിക്കുകയാണ് തിരുവനന്തപുരം നഗരത്തിലെ ഒരമ്മ. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തില്‍ രാജ്യത്തിന് തന്നെ മാതൃകയെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഈ ദുരവസ്ഥ. കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡില്‍ കഴിയുന്ന കുടുംബത്തിലെ അമ്മയാണ് തന്റെ ദുരിതം പുറം ലോകത്തെ അറിയിച്ചത്. തിരുവനന്തപുരം ശിശുക്ഷേമ സമിതി ഓഫീസില്‍ കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ അമ്മ അപേക്ഷ നല്‍കിയത്.
ആറു കുട്ടികളാണ് ഇവര്‍ക്ക്. മൂത്ത കുട്ടിയ്ക്ക് ഏഴ് വയസ്സും ഏറ്റവും ഇളയ കുട്ടിയ്ക്ക് മൂന്ന് മാസവുമാണ് പ്രായം. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് മദ്യപാനിയുമാണ്. ഭക്ഷണത്തിന് ഉള്ള ചിലവ് പോലും ഭര്‍ത്താവ് നോക്കാറില്ല. വിശപ്പടക്കാന്‍ സാധിക്കാതെ മൂത്ത കുട്ടി മണ്ണ് വാരി തിന്ന അവസ്ഥ പോലും ഉണ്ടായി. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ എത്തുകയായിരുന്നു. മുലപ്പാല്‍ കുടിയ്ക്കുന്ന രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല് കുട്ടികളെയും ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
നീതി ആയോഗ് പുറത്ത് വിട്ട ആരോഗ്യ സൂചിക റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് ഉള്ള കേരളത്തിലാണ് വിശപ്പടക്കാന്‍ മാര്‍ഗ്ഗമില്ലാതെ മണ്ണ് വാരിതിന്നേണ്ട ഗതികേടിലേക്ക് എത്തിയത്.
അതേസമയം ഭര്‍ത്താവിനെതിരെ പരാതിയില്ലെന്നും മക്കള്‍ ആരോഗ്യത്തോടെ വളര്‍ന്നാല്‍ മതിയെന്നും ഈ അമ്മ പറയുന്നു.
അതേസമയം, കൈതമുക്കില്‍ പട്ടിണി മൂലം കുട്ടികളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ സംഭവത്തില്‍ പിതാവിനെതിരെ കേസ്. കുട്ടികളെ നിരന്തരമായി മര്‍ദ്ദിച്ചതിനാണ് കേസെടുത്തത്. ശിശുക്ഷേമ സമിതിയ്ക്ക് കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെതിരെ നടപടി. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് മദ്യപാനിയുമാണ്. ഭക്ഷണത്തിന് ഉള്ള ചിലവ് പോലും ഭര്‍ത്താവ് നോക്കാറില്ല. വിശപ്പടക്കാന്‍ സാധിക്കാതെ മൂത്ത കുട്ടി മണ്ണ് വാരി തിന്ന അവസ്ഥ പോലും ഉണ്ടായി. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ എത്തുകയായിരുന്നു. മുലപ്പാല്‍ കുടിയ്ക്കുന്ന രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല് കുട്ടികളെയും ശിശുക്ഷേമ സമിതി ഏറ്റെടുത്തു. നിലവില്‍ പൂജപ്പുര മഹിളാ മന്ദിരത്തിലാണ് അമ്മയും രണ്ട് കൈകുഞ്ഞുങ്ങളും ഉള്ളത്. |