Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.8969 INR  1 EURO=90.7029 INR
ukmalayalampathram.com
Sat 08th Feb 2025
 
 
എഡിറ്റോറിയല്‍
  Add your Comment comment
വൈറസിനൊപ്പം രണ്ടു വര്‍ഷം ജീവിച്ചു: ഇപ്പോള്‍ ഒമിക്രോണ്‍; ഇത് എവിടെ ചെന്ന് അവസാനിക്കും?
Editor
ഇന്ന് അല്ലെങ്കില്‍ നാളെ ഇതിനൊരു അറുതിയുണ്ടാകും എന്നാണ് ലോകം മുഴുവനും ഓരോരുത്തരും പ്രതീക്ഷിക്കുന്നത്. പക്ഷേ, ഓരോ ദിവസവും കഴിയുമ്പോള്‍ വേവലാതി വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. മനുഷ്യ വംശത്തിന്റെ നാശം കൊതിക്കുന്നതു പോലെ വൈറസിന്റെ രൂപം മാറിക്കൊണ്ടിരിക്കുന്നു. ഡെല്‍റ്റ വൈറസിന്റെയും ഒമിക്രോണിന്റെയും വകഭേദങ്ങള്‍ കൂടിച്ചേരുമ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിക്കും. സൂനാമി പോലെ ജനം മരണത്തെ നേരിടേണ്ടി വരും - ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഇങ്ങനെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വലിയ ദുരന്തം വരുന്നുണ്ട് എന്നല്ലേ അദ്ദേഹം ഉദ്ദേശിച്ചത്?

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം - കോവിഡ് വ്യാപനത്തിനു മുന്‍പ് ഇതായിരുന്നു മനുഷ്യന് ജീവിക്കാനുള്ള അടിസ്ഥാന സൗകര്യമെന്നു കരുതിയിരുന്നത്. അതിനൊപ്പം മാസ്‌ക് ഉള്‍പ്പെടുത്തുമ്പോള്‍ മുഖം മാത്രമല്ല, ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളുമാണ് അടയുന്നത്. യുകെ നേരിടുന്നതു പോലെ കോവിഡിന്റെ ദൂരിതം അനുഭവിക്കുന്ന മറ്റൊരു രാഷ്ട്രവും ഇപ്പോള്‍ ഭൂമിയിലില്ല.
യുകെയില്‍ വലിയ തൊഴില്‍മേഖല ആരോഗ്യ വിഭാഗമാണ്. ഭൂരിഭാഗം മലയാളികളും നഴ്‌സിങ് ജോലിക്കായി ഇവിടെ എത്തിയവരാണ്. 2019ല്‍ തുടങ്ങിയ കോവിഡ് വ്യാപനം രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ശമിക്കുന്നില്ലെന്ന് അറിയുമ്പോള്‍ നഴ്‌സുമാര്‍ മാത്രമല്ല ഡോക്ടര്‍മാരും പകച്ചു നില്‍ക്കുന്നു.

വരുമാനത്തിന്റെ കുറവ് ഗാര്‍ഹിക ഉപഭോഗത്തെ പ്രതികൂലമായി ബാധിക്കും. ഇപ്പോള്‍ തന്നെ ഇന്ത്യയുടെ സ്വകാര്യ ഗാര്‍ഹിക ഉപഭോഗം തളര്‍ച്ചയിലാണ്. ജിഡിപി യുടെ 57 ശതമാനം ഇത് വരുമെങ്കിലും, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി സ്വകാര്യ ഗാര്‍ഹിക ഉപഭോഗ ചെലവിന്റെ വളര്‍ച്ചാ തോത് കുറഞ്ഞു വരുന്നു. 2009-10 മുതല്‍ 2013-14 വരെയുള്ള കാലയളവില്‍ ഈ വളര്‍ച്ചാ തോത് 15.7 ശതമാനമായിരുന്നെങ്കില്‍ 2014-15 മുതല്‍ 2018-19 വരെയുള്ള കാലയളവില്‍ 11.9 ശതമാനമായി കുറയുകയുണ്ടായി. പൊതുവില്‍, ഉപഭോഗത്തിന്റെ വളര്‍ച്ചാ തോത് 2019-20 ആദ്യ അര്‍ദ്ധ വര്‍ഷത്തില്‍ 4.1 ശതമാനമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് കൊറോണ വൈറസിന്റെ വരവ്. ഇത് സ്വകാര്യ ഉപഭോഗത്തെ വീണ്ടും കുറയ്ക്കുന്ന ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. മറുവശത്ത് വരുമാനം കുറയുമ്പോള്‍ സമ്പാദ്യം കുറയും. ഇത് നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കും.ഫലമോ, വീണ്ടും വരുമാനം കുറയും. രാജ്യം, ഒരു വിഷമ വൃത്തത്തില്‍ അകപ്പെടുകയും ചെയ്യും.

എവിടെയും സമസ്ത മേഖലകളും നിശ്ചലമായി. ആദ്യം ടൂറിസം മേഖലയെയും,പിന്നീട് വ്യോമയാന ഗതാഗതത്തെയും ബാധിച്ചു.ഹോട്ടല്‍,വ്യാപാരം, വ്യവസായം, നിര്‍മാണം,റിയല്‍ എസ്റ്റേറ്റ് തുടങ്ങി സമസ്ത മേഖലകളിലും കോറോണയുടെ പ്രത്യാഘാതം കാണാന്‍ കഴിയുന്നു. ഇതിന്റെയൊക്കെ ഫലമായി, തൊഴില്‍ നഷ്ടം ഉണ്ടായതാണ് വേദനാജനകം. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് അനുദിനം തൊഴില്‍ നഷ്ടപ്പെടുന്നത്. തൊഴിലുള്ളവരുടെ കാര്യത്തില്‍ വേതനം വെട്ടികുറക്കുകയും ചെയ്യുന്നു .

ഇന്ത്യയിലാകട്ടെ കുറേക്കൂടി സങ്കീര്‍ണമായ സ്ഥിതി വിശേഷമാണെന്നു പറയേണ്ടി വരും.കാരണം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൊറോണ വൈറസിന്റെ വരവിനു മുന്‍പ് തന്നെ മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. നാല്‍പതു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയെ അഭിമുഖീകരിച്ചു. കൊറോണ വൈറസിന്റെ വരവോടെ പ്രഖ്യാപിക്കപ്പെട്ട 21 ദിവസത്തെ ലോക്ക് ഡൗണ്‍, തൊഴിലാളികളുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. രാജ്യത്തെ പല സ്ഥാപനങ്ങളും തൊഴിലാളികളുടെ എണ്ണവും ശമ്പളവും വെട്ടിക്കുറച്ചു. ഇതിനിയും രൂക്ഷമാകും.
വൈറസിന്റെ തുടക്കം ചൈനയിലെ വുഹാന്‍ പട്ടണമാണ്. ചൈനയിലെ ഹുബൈ പ്രവിശ്യയിലാണിത്. മരിച്ചവരില്‍ ആറുപേരും വുഹാനില്‍ നിന്നുള്ളവരാണ്. വൈറസിന്റെ കൃത്യമായ പ്രഭവകേന്ദ്രം എന്താണ് എന്ന് കണ്ടുപിടിക്കാന്‍ ഇനിയും ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല.
വകഭേദങ്ങളില്‍ നിന്നു വകഭേദങ്ങളിലേക്ക് പോകുമ്പോള്‍ ഡെല്‍റ്റ വേരിയന്റ് ആണ് മുന്നിലുള്ളത്. ഒമിക്രോണ്‍ ഭീതി മുന്നില്‍ കണ്ടുകൊണ്ട് 2022-ലേക്ക് കാലെടുത്തു വയ്ക്കുന്നു. പ്രതീക്ഷകളോടെ പുതുവത്സര ആശംസകള്‍...
 
Other News in this category

 
 




 
Close Window