|
ലണ്ടനിലെ വെംബ്‌ളിയില്‍ താമസിക്കുന്ന മലയാളി യുവതി അന്തരിച്ചു. 27 വയസ്സുകാരി സ്റ്റെനി എലിസബത്ത് ഷാജിയാണു മരിച്ചത്. പത്തനംതിട്ട സ്വദേശിയായ ഷാജി വര്‍ഗീസിന്റെ മകളാണ് സ്റ്റെനി. അമ്മ - കുഞ്ഞുമോള്‍, സഹോദരന്‍ ആല്‍ബി. എംഎസ് സി സൈക്കോളജി വിദ്യാര്‍ഥിനിയായി സ്‌റ്റെനി യുകെയില്‍ എത്തിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. കുഴഞ്ഞു വീണതിനെ തുടര്‍ന്നാണു മരണമെന്നാണു റിപ്പോര്‍ട്ട്. ബാര്‍നെറ്റ് റോയല്‍ ഫ്രീ ലണ്ടന്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ വച്ചാണു മരണം സംഭവിച്ചത്. പത്തനംതിട്ട സ്വദേശിയായ ഷാജി വര്‍ഗീസും കുടുംബവും ഗുജറാത്തിലാണു താമസിക്കുന്നത്. |