Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ലോര്‍ഡ് മണ്ടേല്‍സനെ യുഎസ് അംബാസിഡറായി നിയമിച്ചത് എന്തിന്? കുരുക്കുന്ന ചോദ്യത്തില്‍ കീര്‍ സ്റ്റാര്‍മര്‍ തളരുന്നു
Text By: UK Malayalam Pathram

ലേബര്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകുന്നു. വലിയ പരീക്ഷണമാണ് സ്റ്റാര്‍മര്‍ അഭിമുഖീകരിക്കുന്നത്. ക്യാബിനറ്റ് ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ക്യാറ്റ് ലിറ്റില്‍ ഫോറിന്‍ അഫയേഴ്സ് സെലക്ട് കമ്മിറ്റി മുന്‍പാകെ ഹാജരാകുന്നതോടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്ന് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ ക്ലിയറന്‍സ് ലഭിക്കാതിരുന്നിട്ടും മണ്ടേല്‍സന് സുപ്രധാന പദവി നല്‍കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയെ അറിയിച്ച ഉദ്യോഗസ്ഥയാണ് ക്യാറ്റ് ലിറ്റില്‍. ലോര്‍ഡ് മണ്ടേല്‍സനെ യുഎസ് അംബാസിഡറായി നിയോഗിച്ചതിലെ വീഴ്ചകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ നില കൂടുതല്‍ പരുങ്ങലിലായി. വിഷയത്തില്‍ ക്യാബിനറ്റിലും ഭിന്നത രൂക്ഷമാണ്. മുന്‍ ഫോറിന്‍ ഓഫീസ് മേധാവി ഓലി റോബിന്‍സ് കമ്മിറ്റിക്ക് മുന്‍പാകെ നല്‍കിയ വിവരങ്ങള്‍ സ്റ്റാര്‍മര്‍ക്ക് കുരുക്കായി മാറിയിട്ടുണ്ട്. മണ്ടേല്‍സന്റെ സുരക്ഷാ വെറ്റിംഗ് വിവരങ്ങള്‍ അവഗണിക്കുന്ന നിലപാടാണ് നം.10ല്‍ നിന്നും ഉണ്ടായതെന്നും, അപ്പോയിന്റ്മെന്റ് അംഗീകരിക്കാന്‍ സമ്മര്‍ദമുണ്ടായെന്നും റോബിന്‍സ് വ്യക്തമാക്കിയിരുന്നു.

 
Other News in this category

 
 




 
Close Window