Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ചെസ് മത്സര വേദിയില്‍ വിവാദമായി നര്‍മാന്‍: ഖസാക്കിസ്ഥാന്‍ സ്വദേശിനിയാണ് നര്‍മാന്‍
Text By: UK Malayalam Pathram
ചെസ് മത്സരത്തിലെ താരമായ മാഗ്‌നസ് കാള്‍സണുമായി സെല്‍ഫി എടുത്തതിന് പിന്നാലെ വിവാദങ്ങളില്‍ ഒരു പെണ്‍കുട്ടിയുടെ മുഖം പ്രത്യക്ഷപ്പെട്ടു. അലുവ നര്‍മാന്‍ എന്നാണ് അവളുടെ പേര്. ജര്‍മ്മനിയിലെ ഗ്രെങ്ക് ഫ്രീസ്റ്റൈല്‍ ചെസ്സ് ഓപ്പണില്‍ മാച്ചിന് മുമ്പ് നര്‍മാന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ടൂര്‍ണമെന്റ് ഒഫീഷ്യലിനോട് മാഗ്‌നസ് ആവശ്യപ്പെട്ടിരുന്നു.
ഖസാക്കിസ്ഥാനില്‍ നിന്നുള്ള 18 വയസ്സുള്ള നര്‍മാന്‍ ചെസില്‍ വളര്‍ന്ന് വരുന്ന താരമാണ്. വുമണ്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ (ഡബ്ല്യുജിഎം) ആയ നര്‍മാന്‍ ആഗോള സര്‍ക്യൂട്ടിലെ ഏറ്റവും മികച്ച യുവ കളിക്കാരില്‍ ഒരാളാണ്. മികച്ച ജൂനിയര്‍ വനിതാ കളിക്കാരില്‍ ഒരാളെന്ന റാങ്കിലേക്ക് അവര്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്.

ഗെയിമിനോടുള്ള നിര്‍ഭയമായ സമീപനവും അന്താരാഷ്ട്ര തലമത്സരങ്ങളിലെ സ്ഥിരമായ മികച്ച പ്രകടനങ്ങളും അലുവ നര്‍മാന്റെ പ്രശസ്തിക്ക് ഏറ്റി. എലൈറ്റ് ടൂര്‍ണമെന്റുകളില്‍ മാഗ്‌നസ് കാള്‍സണെ പോലെ തലയെടുപ്പുള്ള എതിരാളികളെ വെല്ലുവിളിക്കുന്ന പുതിയ തലമുറയുടെ പ്രതിനിധി കൂടിയാണ് അലുവ നര്‍മാന്‍.
 
Other News in this category

 
 




 
Close Window