Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
യുകെയുമായും ഇടയാന്‍ തയാറാണ് ട്രംപ്; ഡിജിറ്റല്‍ സര്‍വീസസ് ടാക്സ് ചുമത്തുമെന്ന് മുന്നറിയിപ്പ്
Text By: UK Malayalam Pathram
ഡിജിറ്റല്‍ സര്‍വീസസ് ടാക്സ് പിന്‍വലിക്കില്ലെങ്കില്‍ ബ്രിട്ടനില്‍ കനത്ത ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് .

'യുകെ ഈ നികുതി ഒഴിവാക്കുന്നില്ലെങ്കില്‍, അതിന് മറുപടിയായി വലിയ തീരുവ ഏര്‍പ്പെടുത്താന്‍ ഞങ്ങള്‍ക്കാകും,' എന്നാണ് ട്രംപ് വ്യക്തമാക്കിയത്. നികുതിയിലൂടെ ബ്രിട്ടന്‍ നേടുന്ന വരുമാനത്തേക്കാള്‍ കൂടുതലായിരിക്കും തീരുവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020-ല്‍ ബ്രിട്ടന്‍ നടപ്പിലാക്കിയ ഈ നികുതി പ്രകാരം, ലോകവ്യാപക ഡിജിറ്റല്‍ വരുമാനം 500 മില്യണ്‍ പൗണ്ട് കവിയുന്ന കമ്പനികള്‍ക്ക് അതില്‍ 25 മില്യണ്‍ പൗണ്ട് ബ്രിട്ടനില്‍ നിന്നുള്ള വരുമാനമുണ്ടെങ്കില്‍ 2% നികുതി ഈടാക്കും. ഇത് പ്രധാനമായും അമേരിക്കന്‍ ടെക് കമ്പനികളെയാണ് ബാധിക്കുന്നത്.

2025 മേയില്‍ ഒപ്പുവെച്ച യു.കെ.-യു.എസ് വ്യാപാരകരാറിനിടയിലും ഈ നികുതി മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ട്രംപിന്റെ പ്രസ്താവനകള്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധത്തില്‍ വിള്ളലുണ്ടാക്കുകയാണ്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷത്തില്‍ ബ്രിട്ടന്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയതും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മങ്ങിയതിനു കാരണമായതായി വിലയിരുത്തപ്പെടുന്നു.
 
Other News in this category

 
 




 
Close Window