Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6945 INR  1 EURO=109.4092 INR
ukmalayalampathram.com
Sun 07th Jun 2026
 
 
UK Special
  Add your Comment comment
ലേബറിനും ടോറികള്‍ക്കും ഭൂരിപക്ഷം കിട്ടില്ല; റിഫോം യുകെ നേട്ടം കൊയ്യും: കൂട്ടുകക്ഷി മന്ത്രിസഭ വരുമെന്ന് സര്‍വേ
Text By: UK Malayalam Pathram
യുകെയില്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് മെഗാപോള്‍ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ എംപിമാര്‍ നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിക്ക് ആയിരിക്കുമെന്ന് സര്‍വ്വെ പറയുന്നു. 188 സീറ്റുമായി റിഫോം മുന്നിലെത്തും. 159 സീറ്റുമായി കണ്‍സര്‍വേറ്റീവുകള്‍ തൊട്ടുപിന്നിലുണ്ടാകും. ലേബര്‍ ഇപ്പോഴത്തെ 400ന് മുകളിലെ സീറ്റുകളില്‍ നിന്നും 86 സീറ്റുകളിലേക്ക് തകര്‍ന്നടിയുമെന്നും സര്‍വ്വെ പറയുന്നു.
റിഫോം പാര്‍ട്ടിക്ക് ഭരണം പിടിക്കാന്‍ ടോറികളുടെ കൂടി സഹായം വേണ്ടിവരുമെന്നാണ് മെഗാപോള്‍ പറയുന്നത്. ഇലക്ടറല്‍ കാല്‍ക്കുലസ് നടത്തിയ ഗവേഷണത്തിലാണ് ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായിരിക്കുന്നത്.

ഈ സാഹചര്യം ഉണ്ടായാല്‍ വലതുപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമുണ്ടാകില്ല. ഇതിന് സാധിച്ചില്ലെങ്കില്‍ അഞ്ച് ഇടത് പാര്‍ട്ടികള്‍ ചേരുന്ന 'അസാധാരണ' സഖ്യം രൂപം കൊള്ളുമെന്നാണ് മുന്നറിയിപ്പ്. കീര്‍ സ്റ്റാര്‍മറുടേത് ഉള്‍പ്പെടെ സീറ്റുകളില്‍ ഗ്രീന്‍സ് വിജയിച്ച് കയറുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ലേബര്‍, ഗ്രീന്‍സ്, ലിബറല്‍ ഡെമോക്രാറ്റ്, എസ്എന്‍പി, എന്നിവര്‍ സഖ്യം രൂപീകരിക്കുമെന്നാണ് കണ്ടെത്തല്‍.
 
Other News in this category

 
 




 
Close Window