Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
തൃശൂരില്‍ രണ്ടു വിവാഹം കഴിച്ചയാള്‍ കാമുകിയോടൊപ്പം ജീവനൊടുക്കി: 24 വയസ്സുകാരിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചിരുന്നു
Text By: UK Malayalam Pathram
നേരത്തേ രണ്ടുതവണ വിവാഹിതനായ യുവാവിനെ യുവതിയൊടൊപ്പം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരാണ് മരിച്ചത്. തൃശൂരിലെ മാളയില്‍ ശ്രീജിത്തിന്റെ വാടകവീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. രണ്ടു തവണ വിവാഹം കഴിച്ചയാളാണ് ശ്രീജിത്ത്. രണ്ടാം ഭാര്യ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ ആണ് ശ്രീജിത്തിന്റെ മൃതദേഹം മില്‍നയോടൊപ്പം കണ്ടെത്തിയത്. മറ്റൊരാളുമായി മില്‍നയുടെ വിവാഹം നിശ്ചയിച്ചിരുന്നു.
 
Other News in this category

 
 




 
Close Window