Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
യുകെ ബയോബാങ്ക് ഡേറ്റ ചോര്‍ച്ച: അഞ്ചുലക്ഷം സന്നദ്ധപ്രവര്‍ത്തകരുടെ വിവരങ്ങള്‍ അലിബാബയില്‍
reporter

ലണ്ടന്‍: യുകെയിലെ അഞ്ചുലക്ഷത്തോളം സന്നദ്ധപ്രവര്‍ത്തകരുടെ രഹസ്യ ആരോഗ്യവിവരങ്ങള്‍ ചൈനീസ് വെബ്‌സൈറ്റായ അലിബാബയില്‍ വില്‍പ്പനയ്ക്ക് വെച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. യുകെ ബയോബാങ്ക് പ്രോജക്റ്റിലെ അംഗങ്ങളുടെ വിവരങ്ങളാണ് കഴിഞ്ഞയാഴ്ച മൂന്ന് വ്യത്യസ്ത ലിസ്റ്റിങ്ങുകളിലായി കണ്ടെത്തിയത്. സാങ്കേതികവകുപ്പ് മന്ത്രി ഇയാന്‍ മുറെയുടെ നേതൃത്വത്തില്‍ ചൈനീസ് സര്‍ക്കാരുമായും അലിബാബയുമായും നടത്തിയ ഇടപെടലിനെ തുടര്‍ന്ന് വിവരങ്ങള്‍ വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്തു. ഡേറ്റ ആരും വാങ്ങിയിട്ടില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍. വേഗത്തില്‍ നടപടി സ്വീകരിച്ചതിന് ചൈനീസ് ഭരണകൂടത്തിന് മന്ത്രി നന്ദി രേഖപ്പെടുത്തി. ജനിതകശ്രേണികള്‍, ബ്രെയിന്‍ സ്‌കാനുകള്‍, രക്തസാമ്പിളുകള്‍, രോഗനിര്‍ണയ രേഖകള്‍ തുടങ്ങിയ അതീവ നിര്‍ണായക വിവരങ്ങളാണ് ചോര്‍ന്നത്. വ്യക്തികളുടെ പേരുകളോ വിലാസങ്ങളോ ജനനത്തീയതിയോ ഉള്‍പ്പെടാത്തതിനാല്‍ നേരിട്ട് തിരിച്ചറിയാനാവില്ലെങ്കിലും, സ്വകാര്യതയ്ക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ന്നിരിക്കുന്നത്.

സംഭവത്തെത്തുടര്‍ന്ന്, ഡേറ്റാചോര്‍ച്ചയുടെ ഉറവിടമെന്ന് കണ്ടെത്തിയ മൂന്ന് ഗവേഷണസ്ഥാപനങ്ങളുടെ ബയോബാങ്ക് പ്രവേശനം സര്‍ക്കാര്‍ റദ്ദാക്കി. എല്ലാ വിവരങ്ങളിലേക്കുമുള്ള ആക്‌സസ് താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. യുകെ ബയോബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഫ. റോറി കോളിന്‍സ് ക്ഷമാപണം രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാങ്കേതിക സംവിധാനങ്ങള്‍ നവീകരിക്കുമെന്നും, ഡേറ്റ ഡൗണ്‍ലോഡ് ചെയ്യുന്നത് പൂര്‍ണമായി തടയാനുള്ള പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനായി റിസര്‍ച്ച് പ്ലാറ്റ്ഫോം അടുത്ത മൂന്ന് ആഴ്ചത്തേക്ക് ഓഫ്ലൈനാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 
Other News in this category

 
 




 
Close Window