Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
UK Special
  Add your Comment comment
52 വര്‍ഷം മുന്‍പ് കാണാതായ പതിനാറുകാരിയുടെ ചിത്രം തുമ്പായി, ചുരുള്‍ അഴിച്ച് പൊലീസ്
reporter

വെസ്റ്റ് മിഡ്ലാന്‍ഡ്സ്: അരനൂറ്റാണ്ടു മുന്‍പ് കാണാതായ ഷീല ഫോക്സിന്റെ അവ്യക്തമായ ചിത്രം തുമ്പായി. നീണ്ട 52 വര്‍ഷത്തെ അന്വേഷണത്തിന് വിരാമിട്ടാണ് ഈ ചിത്രം ഷീല ഫോക്സ് തിരോധനത്തിന്റെ ചുരുള്‍ അഴിച്ചത്. കോള്‍ഡ് കേസ് വീണ്ടും പരിശോധിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി പൊലീസ് സമൂഹ മാധ്യമങ്ങളിലും ഔദ്യോഗിക വെബ്സൈറ്റിലും അവ്യക്തമായ ചിത്രം പങ്ക് വച്ച് വിവരം തേടുകയായിരുന്നു. പൊതുജനങ്ങളില്‍ നിന്ന് അതിവേഗമാണ് പ്രതികരണം ലഭിച്ചത്. ഈ ലീഡ് പിന്തുടര്‍ന്ന് പൊലീസ് ഷീല ഫോക്സിനെ കണ്ടെത്തുകയായിരുന്നു. 1972ല്‍ പതിനാറുകാരിയായിരുന്ന ഷീല കോവെന്‍ട്രിയില്‍ നിന്ന് അപ്രത്യക്ഷയായത് വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസിനെ കുഴപ്പിച്ച സംഭവമായിരുന്നു.

കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഷീല പ്രായമായ ഒരാളുമായി പ്രണയത്തിലായിരുന്നു എന്ന ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഷീലയുടെ പഴയൊരു ഫോട്ടോ പുറത്തുവിട്ട പൊലീസിന് ഇത്തവണ മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഷീല സുരക്ഷിതയാണെന്നും രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്നുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. 'കാണാതായ ഓരോ വ്യക്തിക്കും ഒരു കഥയുണ്ട്. അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അര്‍ഹതയുണ്ട്,' ഡിറ്റക്റ്റീവ് സാര്‍ജന്റ് ജെന്ന ഷാ പറഞ്ഞു. പഴയ കേസുകള്‍ പുനഃപരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനും പ്രത്യേക പൊലീസ് സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫോറന്‍സിക്സിലെയും സാങ്കേതികവിദ്യയിലെയും പുരോഗതി ഈ സംഘത്തിന് ഏറെ സഹായകരമാണ്.

 
Other News in this category

 
 




 
Close Window