Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 28th Apr 2026
 
 
സിനിമ
  Add your Comment comment
പേര് മാറ്റി; ഇനി മുതല്‍ എന്നെ രവി മോഹന്‍ എന്ന് വിളിക്കണമെന്ന് ജയം രവി
Text By: Reporter, ukmalayalampathram
പേര് മാറ്റം പ്രഖ്യാപിച്ച് തമിഴ് നടന്‍ ജയം രവി. ഇനി മുതല്‍ തന്നെ രവി മോഹന്‍ എന്ന് വിളിക്കണമെന്നാണ് നടന്‍ പറഞ്ഞത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പേര് മാറ്റിയ വിവരം നടന്‍ പങ്കുവച്ചത്. 'രവി മോഹന്‍' എന്ന തലക്കെട്ടില്‍ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

'പ്രിയപ്പെട്ട ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും കൂട്ടുകാര്‍ക്കും, പുതിയ പ്രതീക്ഷകളുമായാണ് നാം ന്യൂ ഇയറിനെ വരവേറ്റത്. ഈ സമയം ഞാന്‍ എന്റെ പുതിയ അധ്യായത്തെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ന് മുതല്‍ ഞാന്‍ രവി മോഹന്‍ എന്ന് അറിയപ്പെടും. ഞാന്‍ ജീവിത്തിലെ ഒരു പുതിയ അധ്യായത്തിലേക്ക് നീങ്ങുകയാണ്. ഈ പേരില്‍ എന്നെ ഇനി മുതല്‍ അഭിസംബോധന ചെയ്യണമെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'- ജയം രവി കുറിച്ചു.
 
Other News in this category

 
 




 
Close Window