Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
സിനിമ
  Add your Comment comment
ഇലക്ഷനു മുന്‍പ് ഇറങ്ങണമെന്ന് ആരാധകര്‍ കരുതിയ സിനിമ റിസല്‍ട്ട് വന്ന ശേഷം റിലീസാകുന്നു
Text By: UK Malayalam Pathram
ദളപതി വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ജനനായകന്‍' ഒടുവില്‍ തിയേറ്ററുകളിലെത്തുന്നു. സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് വൈകിയ ചിത്രം 2026 മെയ് 8ന് ലോകമെമ്പാടും റിലീസ് ചെയ്യാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രം വിജയുടെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമെന്ന നിലയില്‍ വലിയ ശ്രദ്ധയാണ് നേടുന്നത്. ഇതിന് പിന്നാലെ അദ്ദേഹം പൂര്‍ണമായും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങും.കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത് ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ വിജയുടെ കരിയറിലെ അവസാന സിനിമയായതിനാല്‍, ആരാധകരുടെ പിന്തുണയോടെ ചിത്രം വന്‍ ഓപ്പണിംഗ് നേടുമെന്നാണ് പ്രതീക്ഷ. തമിഴ്നാട്ടിലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഈ ചിത്രം തിരുത്തിക്കുറിക്കുമെന്നും സിനിമാ ലോകം കരുതുന്നു.
 
Other News in this category

 
 




 
Close Window