Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2348 INR  1 EURO=109.0156 INR
ukmalayalampathram.com
Sun 19th Apr 2026
 
 
സിനിമ
  Add your Comment comment
അജു വര്‍ഗീസ് നായകനാകുന്ന പടക്കുതിരയുടെ ട്രെയിലര്‍ റിലീസായി
Text By: UK Malayalam Pathram
'പടക്കുതിര' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. സലോണ്‍ സൈമണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, സുരാജ് വെഞ്ഞാറമൂട്, സിജ റോസ് എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോമഡി ആക്ഷന്‍ ഡ്രാമ ചിത്രത്തില്‍ ഇന്ദ്രന്‍സ്, നന്ദു ലാല്‍, ബൈജു എഴുപുന്ന, അഖില്‍ കവലയൂര്‍, ജോമോന്‍, ഷമീര്‍, ദിലീപ് മേനോന്‍, കോട്ടയം രമേശ്, ഷഹീന്‍ സിദ്ദിഖ്, ഷാജു ശ്രീധര്‍, ജെയിംസ് ഏലിയ, കാര്‍ത്തിക് ശങ്കര്‍, സ്മിനു സിജോ തുടങ്ങിയവരും അഭിനയിക്കുന്നു. ഏപ്രില്‍ 24ന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.

Watch Trailer: -


ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സലോണ്‍ സൈമന്റെ ആദ്യ ചിത്രമാണ് 'പടക്കുതിര'. മാബിന്‍സ് ഫിലിം പ്രൊഡക്ഷന്‍സ്, ഫീല്‍ ഫ്‌ലയിങ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറില്‍ ബിനി ശ്രീജിത്ത്, മഞ്ജു ഐ. ശിവാനന്ദന്‍, ആതിര എസ്. നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വഹിക്കുന്നു.

മൂന്നു സ്ത്രീകള്‍ ഒരുമിച്ചാണ് നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയും പടക്കുതിരയ്ക്കുണ്ട്. ഒരേ മുഖം, പുഷ്പക വിമാനം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദീപു എസ്. നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് 'പടക്കുതിര'യുടെ തിരക്കഥയും സംഭാഷണവുമെഴുതുന്നു.

വയലാര്‍ ശരത്ചന്ദ്രവര്‍മ്മ,വിനായക് ശശികുമാര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ധനുഷ് ഹരികുമാര്‍, വിമല്‍ജിത്ത് വിജയന്‍ എന്നിവര്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ഗ്രേസണ്‍ എ സി എ,ലൈന്‍ പ്രൊഡ്യൂസര്‍-ഡോക്ടര്‍ അജിത്കുമാര്‍ ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-റിന്നി ദിവാകര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോഷ് കൈമള്‍,കല-സുനില്‍ കുമാരന്‍, മേക്കപ്പ്-രതീഷ് വിജയന്‍, കോസ്റ്റ്യൂംസ്-മെര്‍ലിന്‍ ലിസബത്ത്,സ്റ്റില്‍സ്-അജി മസ്‌കറ്റ്,പരസ്യകല-ഐഡന്റ് ഡിസൈന്‍ ലാബ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദീപക് നാരായണന്‍, അസോസിയേറ്റ് ഡയറക്ടര്‍-ജിദു സുധന്‍,അസിസ്റ്റന്റ് ഡയറക്ടര്‍- രഞ്ജിത്ത് കൃഷ്ണമോഹന്‍, രാഹുല്‍ കെ എം, ജെബിന്‍ ജെയിംസ്, ലിബിന്‍ ബാലന്‍, ജെയ്ബിന്‍ ബേബി, മിഥുന്‍ നായര്‍,
സോഷ്യല്‍ മീഡിയ മാനേജര്‍-അരുണ്‍ കുമാര്‍,ആക്ഷന്‍-മിറാക്കിള്‍ മൈക്കിള്‍,പ്രൊഡക്ഷന്‍ മാനേജര്‍-നിധീഷ് പൂപ്പാറ,അനീഷ് ചന്ദ്രന്‍, ഇന്ദ്രജിത്ത് ബാബു, പി ആര്‍ ഒ-എ എസ് ദിനേശ്.
 
Other News in this category

 
 




 
Close Window