Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
സിനിമ
  Add your Comment comment
റിമ കല്ലിങ്കല്‍ നായിക: ചിത്രം ''തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി''
Text By: UK Malayalam Pathram
''തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'' എന്ന സിനിമയുടെ യുടെ ട്രെയിലര്‍ 2025- ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് മാര്‍ഷെ ഡു ഫിലിമില്‍ പ്രശസ്ത സംവിധായകന്‍ സുധീര്‍ മിശ്ര പ്രകാശനം ചെയ്തു.

ഇന്ത്യന്‍-ജര്‍മന്‍ ഫിലിം വീക്ക് ഫെസ്റ്റിവല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ഓട്ടന്‍ബ്രുക്ക് പ്രകാശന ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. പ്രശസ്ത സംവിധായകന്‍ ഡോക്ടര്‍ ബിജു ദാമോദരന്‍,നടന്‍ പ്രകാശ് ബാരെ, അഭിനേത്രി ഛായ കദം, ട്രാന്‍സ് മീഡിയ കണ്‍സല്‍ട്ടന്റ് എം.എന്‍. ഗുജര്‍, കൂടാതെ ഇന്ത്യ, ജര്‍മനി, ചൈന, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

ചിത്രത്തിന്റെ ട്രെയിലറിനു കാന്‍സിലെത്തിയ അന്താരാഷ്ട്ര പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ദേശീയ പുരസ്‌കാരം ലഭിച്ച 'ബിരിയാണി'ക്ക് ശേഷം സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'. മറഞ്ഞുപോകുന്ന ആചാരങ്ങളും, വിശ്വാസവും, ഐതിഹ്യങ്ങളും, യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സന്തോഷ് കോട്ടായി സഹനിര്‍മ്മാതാവാണ്.

താല്‍പര്യങ്ങള്‍ക്കുമനുസരിച്ച് ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കേരളത്തിലെ ഇല്ലിക്കല്‍ ദ്വീപിന്റെ പശ്ചാത്തലത്തില്‍, രണ്ടു സ്ത്രീകള്‍ അനുഭവിക്കുന്ന വേദനക്കും ദുരിതത്തിനും കാരണമായത് ഒരു ശാപമാണെന്നു അവര്‍ ഉറച്ച് വിശ്വസിക്കുകയും, ആധുനിക ലോകത്ത് ഇത്തരം വിശ്വാസങ്ങളില്‍ ഉറച്ച് നില്‍ക്കുന്ന യഥാര്‍ത്ഥ്യവും വിശ്വാസവും ഏതെന്നു തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു സമൂഹത്തിന്റെയും കഥയാണ് ഈ ചിത്രത്തിന്റെ ട്രയിലറിലൂടെ അവതരിപ്പിക്കുന്നത്.


ലോക സിനിമയെ ആഘോഷമാക്കിയ ഇത്തരമൊരു വേദിയില്‍ മലയാള സിനിമയെ പ്രതിനിധീകരിച്ച് തങ്ങളുടെ ചിത്രം അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സജിന്‍ ബാബു പറഞ്ഞു.
റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ ഡൈന്‍ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ, ഡി. രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു.


ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിങ്-അപ്പു എന്‍ ഭട്ടതിരി,മ്യൂസിക്-സയീദ് അബ്ബാസ്,സിങ്ക് സൗണ്ട്- ഹരികുമാര്‍ മാധവന്‍ നായര്‍,
സൗണ്ട് മിക്‌സിംഗ് ജുബിന്‍ രാജ്,സൗണ്ട് ഡിസൈന്‍-സജിന്‍ ബാബു, ജുബിന്‍ രാജു,
ആര്‍ട്ട്-സജി ജോസഫ്, കോസ്റ്റ്യുംസ്- ഗായത്രി കിഷോര്‍,ആക്ഷന്‍-അഷറഫ് ഗുരുക്കള്‍,
വിഎഫ്എക്‌സ്-പ്രശാന്ത് കെ നായര്‍, പ്രോസ്‌തെറ്റിക് ആന്റ് മേക്കപ്പ്-സേതു ശിവാനന്ദന്‍-ആശ് അഷ്‌റഫ്,ലൈന്‍ പ്രൊഡ്യൂസര്‍-സുഭാഷ് ഉണ്ണി,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അജിത്ത് സാഗര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സംഗീത് രാജ്,ഡിസൈന്‍-പുഷ് 360,സ്റ്റില്‍സ്-ജിതേഷ് കടയ്ക്കല്‍,മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷന്‍-
ഡോക്ടര്‍ സംഗീത ജനചന്ദ്രന്‍(സ്റ്റോറീസ് സോഷ്യല്‍)പി ആര്‍ ഒ-എ എസ് ദിനേശ്.
 
Other News in this category

 
 




 
Close Window