Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
മലയാളിയെ ആക്രമിച്ചു വാഹനവുമായി കടന്നു
reporter

 അബ്ബാസിയ: മലയാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച അജ്ഞാതന്‍ വാഹനവുമായി കടന്നു കളഞ്ഞു. ഞായറാഴ്ച വൈകുന്നേരം ഏഴരയോടെ അബ്ബാസിയ പെട്രോള്‍ പമ്പിന് എതിര്‍വശം വാഹനം പാര്‍ക്ക് ചെയ്തു പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

 കുവൈത്ത് ടെക്‌നോളജി കമ്പനിയിലെ ഇലക്ട്രിക്കല്‍ ഫോര്‍മാനായി ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശിയുടെ നേരെയാണ് ബിദൂനിയെന്ന് തോന്നിക്കുന്ന യുവാവിന്റെ ആക്രമണമുണ്ടായത്. ജോലി കഴിഞ്ഞ് വാഹനം നിര്‍ത്തി താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് പോകാനായി വാഹനത്തില്‍നിന്ന് ഇറങ്ങുന്നതിനിടെ പിറകിലൂടെ വന്ന ടീ ഷര്‍ട്ടും പാന്റും ധരിച്ച യുവാവ് വാക്കത്തിപോലുള്ള ആയുധം കൊണ്ട് ആഞ്ഞുവെട്ടുകയായിരുന്നു. സംഭവത്തില്‍ ഇടതു കയ്യിന്റെ തോളെല്ലിനും മുട്ടിനു മിടയില്‍ വെട്ടേറ്റ മലയാളിക്ക് പതിനെട്ട് സെന്റി താഴ്ചയിലുള്ള മുറിവേറ്റിട്ടുണ്ട്.

 രക്തം വാര്‍ന്നൊലിച്ച് അട്ടഹസിക്കുന്നത് കണ്ട ഇയാളെ പരിസരവാസികള്‍ ഉടന്‍ ഫര്‍വാനിയ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 
Other News in this category

 
 




 
Close Window