Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
സുല്‍ത്താനേറ്റില്‍ പുതിയ ഗ്യാസ് ഉറവിടം കണ്ടെത്തി
Reporter

മസ്‌കത്ത്: രാജ്യത്തിന്റെ പ്രധാന ഗ്യാസ് ഉദ്ഖനന മേഖലയുടെ വടക്കുഭാഗത്തായി പുതിയ പ്രകൃതി വാതക ഉറവിടം കണ്ടെത്താനായതായി പെട്രോളിയം ഗ്യാസ് മന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹി അറിയിച്ചു. സൈഹ് റൗദ എന്ന പ്രധാന ഗ്യാസ് ഉദ്ഖനന പാടത്ത് 40 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് പുതിയ ഗ്യാസ് ഉറവിടം കണ്ടെത്താനായത്. 2.9 ട്രില്യന്‍ ഘന അടി ഗ്യാസ് അഥവാ 115 ദശലക്ഷം ബാരലില്‍ നിറക്കാവുന്ന ഗ്യാസ് ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. ഉവിടെ 5000 മീറ്റര്‍ ആഴത്തില്‍ വരെ ഖനനം നടത്തിയാണ് ഇത് കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം അഞ്ച് പുതിയ എണ്ണപാടങ്ങള്‍ കണ്ടെത്താനും പി.ഡി.ഒക്ക് കഴിഞ്ഞിരുന്നു.

 
Other News in this category

 
 




 
Close Window