Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.79 INR  1 EURO=69.77 INR
ukmalayalampathram.com
Thu 27th Apr 2017
 
 
കായികം
  Add your Comment comment
ബിയറടിക്കാന്‍ വരുന്നോ കൂട്ടുകാരാ? ഇന്ത്യന്‍ താരത്തോട് സ്റ്റീവ് സ്മിത്തിന്റെ ചോദ്യം
reporter
ഐപിഎല്ലില്‍ സഹതാരം അജയ്ക്യ രഹാനയെയും ടീം ഇന്ത്യയേയും ബിയര്‍ കുടിക്കാന്‍ ക്ഷണിച്ച് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. മത്സരത്തിനിടെ ഉണ്ടായ അനിഷ്ട സംഭവവികാസങ്ങള്‍ മഞ്ഞുരുകുന്നതിന് വേണ്ടിയാണ് ഓസീസ് നായകന്‍ ടീം ഇന്ത്യയ്ക്ക് സൗഹൃദത്തിന്റെ കൈവീശുന്നത്. നേരത്തെ മത്സരത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്കെല്ലാം സ്മിത്ത് ടീം ഇന്ത്യയോട് മാപ്പും ചോദിച്ചിരുന്നു.
ഞാന്‍ രഹാനയോട് പറഞ്ഞു, അടുത്ത ആഴ്ച്ച കാണാം, അവന്‍ ഐപിഎല്ലില്‍ എന്റെ സഹതാരമാണ്, പരമ്പരയ്ക്ക് ശേഷം ഒരുമിച്ച് ഡ്രിംഗ്‌സ് കുടുക്കുന്നതിനെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം വരാമെന്ന് എന്നോട് പറഞ്ഞു, ഞാനും രഹാനയും നല്ല സുഹൃത്തുകളാണ്, അടുത്ത കുറച്ച് ആഴ്ച്ച ഐപിഎല്ലില്‍ ഞാന്‍ അവരോടൊപ്പമായിരിക്കും

ഓസ്‌ട്രേലിയന്‍ സംസ്‌കാരം അനുസരിച്ച് പരമ്പരയ്ക്ക് ശേഷം എതിരാളികളോടൊപ്പം ബിയര്‍ കുടിച്ചാണ് പിരിയാറ്. അതെസമയം വിരാട് കോഹ്ലിയെ കുറിച്ച് ഒന്നും പറയാനും സ്മിത്ത് തയ്യാറായില്ല

പരമ്പരയ്ക്ക് ശേഷം സ്മിത്ത് അരുതായ്മക്കെല്ലാം മാപ്പ് ചോദിച്ചപ്പോള്‍ ഇന്ത്യന്‍ നായകന്‍ ഓസീസ് ടീമിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. കളത്തിന് പുറത്ത് ഓസീസ് താരങ്ങള്‍ മികച്ച സുഹൃത്തുക്കളാണെന്ന് ടെസ്റ്റ് പരമ്പയുടെ തുടക്കത്തില്‍ പങ്കുവച്ച അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തേിന് ആ നിലപാട് മാറിയെന്നാണ് ഇന്ത്യന്‍ നായകന്‍ പറഞ്ഞത്.
'ഇല്ല, തീര്‍ച്ചയായും അത് മാറിയിട്ടുണ്ട്. അത്തരത്തിലായിരിക്കും ടീമുകള്‍ തമ്മിലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അത് മാറി കഴിഞ്ഞു. യുദ്ധകളത്തില്‍ പോരാട്ട വീര്യം പതിവാണെന്നും കളത്തിന് പുറത്തേക്ക് അതില്‍ കാര്യമില്ലെന്നും ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഒന്നാം ടെസ്റ്റിന് മുന്നോടിയായി ഞാന്‍ പങ്കുവച്ച അഭിപ്രായം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഇനിയൊരിക്കലും എന്നില്‍ നിന്നും അത്തരം വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കില്ല' കോഹ്ലി പറഞ്ഞു.
 
Other News in this category

 
 




 
Close Window