Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സൈന്യം മനുഷ്യ കവചമാക്കിയ യുവാവിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണം
Reporter

ന്യൂഡല്‍ഹി: കല്ലേറു ചെറുക്കാന്‍ ജമ്മു കശ്മീര്‍ സൈന്യം മനുഷ്യ കവചമാക്കിയ യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ജമ്മു കശ്മീരിലെ മനുഷ്യാവകാശ കമ്മീഷനാണ് 10 ലക്ഷം രൂപ നഷ് ടപരിഹാരം നല്‍കാന്‍ വിധിച്ചത്. ഫറൂഖ് അഹമ്മദ് ധര്‍ എന്ന ഇരുപത്താറുകാരനെയാണ് സൈന്യം മനുഷ്യ കവചമാക്കിയത്. 10 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഫറൂഖിന് നല്‍കേണ്ടത്.

കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കവചം തീര്‍ത്ത സംഭവം വലിയ വിവാദമായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ ഒമ്പതിന് ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഫാറൂഖ് അഹമ്മദ് ധറിനെ സൈന്യം മനുഷ്യ കവചമാക്കിയത്. ബല്‍ഗാം ജില്ലയില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാനാണ് ഇയാളെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ടത്. 

സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് ഫറൂഖിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത്. എന്നാല്‍, താന്‍ കല്ലെറിഞ്ഞിട്ടില്ലെന്നും വോട്ട് ചെയ്ത് തിരികെ പോകുമ്പോള്‍ സൈനികര്‍ പിടികൂടുകയായിരുന്നെന്നുമാണ് ഫാറൂഖ് പറഞ്ഞത്. അഞ്ചു മണിക്കൂറോളമാണ് ഇയാളെ ജീപ്പില്‍ കെട്ടിയിട്ടത്.

 
Other News in this category

 
 




 
Close Window