Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.47 INR  1 EURO=76.95 INR
ukmalayalampathram.com
Thu 19th Oct 2017
 
 
UK Special
  Add your Comment comment
ജീവനക്കാരില്ല, യുകെയിലെ അമ്മമാര്‍ പ്രസവിക്കാന്‍ സമയം കാത്തുകിടക്കേണ്ട അവസ്ഥ
reporter

ലണ്ടന്‍: രാജ്യത്തെ അമ്മമാര്‍ പ്രസവ വേദനയെടുത്താലും പ്രസവിക്കാന്‍ പാടില്ല. കാത്തുകിടക്കണം. കാരണം ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെങ്കില്‍ പ്രസവം നടക്കില്ല. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ പകുതിയിലേറെ എന്‍എച്ച്എസ് പ്രസവ യൂണിറ്റുകളും ഇത്തരത്തില്‍ ജീവനക്കാര്‍ ഇല്ലാത്തതു മൂലം അടച്ചിട്ടു. 382 യൂണിറ്റുകള്‍ ഇത്തരത്തില്‍ അടച്ചിട്ടതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിനിടെ ഇത്തരത്തില്‍ പ്രസവ വാര്‍ഡുകള്‍ അടയ്ക്കുന്നതില്‍ 70 ശതമാനം വര്‍ധനയുണ്ടായെന്ന് ക്യാംപെയ്നേഴ്സ് മുന്നറിയിപ്പ് നല്‍കുന്നു. ജീവനക്കാരുടെ കുറവും ആവശ്യത്തിന് കിടക്കകളും ഇല്ലാത്തതാണ് കാരണമെന്ന് പറയുന്നു. 

കഴിഞ്ഞ വര്‍ഷം മാത്രം 42 ആശുപത്രികള്‍ ഇതു മൂലം യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചിട്ടിട്ടുണ്ട്. ഇവയില്‍ 14 യൂണിറ്റുകള്‍ പത്തിലേറെ തവണ അടച്ചിട്ടു. ഇവ വീണ്ടും തുറക്കാന്‍ 24 മണിക്കൂറിലേറെ വേണ്ടിവന്നുവെന്നും ട്രസ്റ്റുകള്‍ സമ്മതിക്കുന്നു. ഈ വിധത്തില്‍ 382 തവണയാണ് കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് പ്രസവ വാര്‍ഡുകള്‍ അടച്ചിട്ടത്. മുന്‍വര്‍ഷം ഇത് 375 തവണയായിരുന്നു. 2014ലെ 225 തവണ എന്ന നിരക്കിനേക്കാള്‍ 70 ശതമാനം വര്‍ദ്ധന ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യത്തിന് മിഡ് വൈഫുമാര്‍ ഉണ്ടാകണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window