Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.10 INR  1 EURO=75.67 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
പള്‍സര്‍ സുനിയുടെ മാഡം കെട്ടുകഥയല്ല, മാഡം പതിനാറിന് എത്തും
reporter

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട മാഡം എന്ന വ്യക്തി കെട്ടുകഥയല്ലെന്ന് പ്രതി പള്‍സര്‍ സുനി. സിനിമാരംഗത്ത് നിന്നുള്ള ആളാണ് മാഡമെന്നും സുനി കൂട്ടിച്ചേര്‍ത്തു. കേസുമായി ഒരു മാഡത്തിന് പങ്കുണ്ടെന്ന് നേരത്തെ അഡ്വ.ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നിരവധി ഊഹാപോഹങ്ങള്‍ നിലനിന്നിരുന്നു. പ്രതി ദിലീപിന്റെ ഭാര്യയും സിനിമാ നടിയുമായ കാവ്യയോ, കാവ്യയുടെ അമ്മയോ ആയിരിക്കാം മാഡം എന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. നടിയെ അക്രമിച്ച കേസിന്റെ ആദ്യകാലങ്ങളില്‍ തന്നെ സംഭവവുമായി ഒരു സ്ത്രീക്ക് ബന്ധമുള്ളതായി സൂചനകള്‍ ലഭിച്ചിരുന്നു. 

ഈ സ്ത്രീയായിരിക്കാം മാഡം എന്ന നിഗമനത്തിലായിരുന്നു ഇതുവരെ പോലീസും, ജനങ്ങളും. എന്നാല്‍ മാഡം എന്നത് വെറും ഭാവനാ സൃഷ്ടി മാത്രമാണെന്നായിരുന്നു പോലീസിന്റെ ഭാഗം. അന്വേഷണത്തെ വഴി തെറ്റിക്കാനാണ് മാഡം എന്ന കഥാപാത്രത്തെ സുനി രൂപപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞിരുന്നു. മാഡം എന്നത് ഒരു അടഞ്ഞ അധ്യായമായിരിക്കെ സുനി നടത്തിയ ഈ വെളിപ്പെടുത്തല്‍ വീണ്ടും പോലീസിനെയും ജനങ്ങളെയും ഒരുപോലെ കുഴക്കിയിരിക്കുകയാണ്. ഇതിനിടെ കേസില്‍ നടന്‍ ദിലീപിന്റെ റിമാന്റ് കാലാവധി നീട്ടി. ഈ മാസം 22വരെയാണ് റിമാന്റ് നീട്ടിയത്. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റ് നീട്ടത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയത്.

 
Other News in this category

 
 




 
Close Window