Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നാടുകാണി വനത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു
REPORTER

മലപ്പുറം: മാവോയിസ്റ്റ് വനിതാ നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍. സിപിഐ (മാവോയിസ്റ്റ്) പശ്ചിമ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം ലത (മീര) കൊല്ലപ്പെട്ടതായാണ് മാവോയിസ്റ്റുകള്‍ ഇറക്കിയ പത്രികയില്‍ പറയുന്നത്. കഴിഞ്ഞ ആറിന് വൈകിട്ട് ആറിനും ആറരയ്ക്കും ഇടയില്‍ നാടുകാണി വനമേഖലയിലുണ്ടായ കാട്ടാനയുടെ ആക്രമണത്തിലാണു കൊല്ലപ്പെട്ടതെന്നു ലഘുലേഖയില്‍ പറയുന്നു.

മൃതദേഹം ബന്ധുക്കളെയോ വിപ്ലവ പ്രസ്ഥാന പ്രവര്‍ത്തകരെയോ കാണിക്കാതെ സംസ്‌ക്കരിക്കേണ്ടി വന്നതില്‍ സംഘടന ഖേദം പ്രകടിപ്പിക്കുന്നുണ്ട്. വനമേഖലയില്‍ തന്നെ മൃതദേഹം സംസ്‌ക്കരിച്ചുവെന്നാണു പറയുന്നത്. ലതയ്ക്ക് 1996 മുതല്‍ വിപ്ലവ പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നാണു വെളിപ്പെടുത്തല്‍. മാവോയിസ്റ്റ് പ്രവര്‍ത്തകനായ പാണ്ടിക്കാട് സ്വദേശി മൊയ്തീനാണു ലതയെ വിവാഹം ചെയ്തത്. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ലതയെ മുന്‍പ് മാവോയ്‌സ്റ്റ് പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ വിവാഹം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷമായിരുന്നു മൊയ്തീനുമായുള്ള വിവാഹം.

മാവോയിസ്റ്റുകളുടെ ലഘുലേഖയെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇങ്ങനെയൊരു അപകടവും മരണവും പൊലീസോ വനപാലകരോ അറിഞ്ഞിരുന്നില്ലെന്നാണു വിവരം. സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിലാണു പത്രിക ഇറക്കിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window