Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.96 INR  1 EURO=77.27 INR
ukmalayalampathram.com
Wed 20th Sep 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
'പൊലീസ് എന്താണ് എഴുതുന്നതെന്നും പറയുന്നതെന്നും അറിയില്ല, അത് കഴിയട്ടെ': പള്‍സര്‍ സുനി
Reporter

 കൊച്ചി: നാദിര്‍ഷയില്‍ നിന്നും പണം വാങ്ങിയോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. പൊലീസ് എന്താണ് എഴുതുന്നതെന്നും പറയുന്നതെന്നും തനിക്കറിയില്ലെന്നും അത് കഴിഞ്ഞിട്ട് പ്രതികരിക്കാമെന്നുമായിരുന്നു പള്‍സര്‍ സുനി പ്രതികരിച്ചത്. നാദിര്‍ഷയില്‍ നിന്നും 25000 രൂപ കൈപ്പറ്റിയെന്നായിരുന്നു പള്‍സര്‍ സുനിയുടെ നിര്‍ണ്ണായക മൊഴി.

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു പള്‍സര്‍ സുനിയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു പള്‍സര്‍ സുനിയുടെ പ്രതികരണം. പൊലീസ് എഴുതുന്നതിനനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് പള്‍സര്‍ സുനിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. കൂടുതലൊന്നും പള്‍സര്‍ സുനി പറഞ്ഞില്ല. അതേസമയം, സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 27 വരെ നീട്ടി.

കഴിഞ്ഞ ദിവസം നാദിര്‍ഷയ്‌ക്കെതിരെ പള്‍സര്‍ സുനിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്. നടിയെ ആക്രമിക്കാനുള്ള കൊട്ടേഷനില്‍ പാതി തുക നാദിര്‍ഷയാണ് നല്‍കിയതെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. നാദിര്‍ഷ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ തൊടുപുഴയിലുള്ള സെറ്റില്‍വെച്ചാണ് പണം കൈമാറിയതെന്നും മൊഴിയിലുണ്ടായിരുന്നു. അതേസമയം, പള്‍സര്‍ സുനിയെ നിര്‍ബന്ധിപ്പിച്ച് തനിക്കെതിരെ മൊഴി നല്‍കാന്‍ പൊലീസ് പ്രേരിപ്പിക്കുകയാണെന്നാണ് നാദിര്‍ഷയുടെ വാദം. ഇന്ന് പരിഗണിക്കാനിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയിലും നാദിര്‍ഷ ഇക്കാര്യം തന്നെയാകും ചൂണ്ടിക്കാട്ടുക.

 
Other News in this category

 
 




 
Close Window