Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
സിനിമ
  Add your Comment comment
മമ്മൂട്ടിയെ നായകനാക്കി വീണ്ടും രഞ്ജിത്തിന്റെ സിനിമ: ചിത്രം അങ്കിള്‍
reporter
'പുത്തന്‍പണ'ത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും! മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് നായകനാവുന്ന ചിത്രത്തില്‍ പക്ഷേ അതിഥിതാരമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതെന്ന് മാത്രം. ജോയ് മാത്യു തിരക്കഥയൊരുക്കി, നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന 'അങ്കിളി'ന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. പതിനഞ്ച് ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഇതിന് ശേഷമാവും 'ബിലാത്തിക്കഥ'യെന്ന് പേരിട്ടിരിക്കുന്ന രഞ്ജിത്ത് ചിത്രത്തില്‍ അദ്ദേഹം ജോയിന്‍ ചെയ്യുക.
സേതുവാണ് 'ബിലാത്തിക്കഥ'യുടെ തിരക്കഥയൊരുക്കുന്നത്. സംഭാഷണം രഞ്ജിത്തും. അടുത്തമാസമാണ് ചിത്രീകരണം. വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ വിദേശത്താണ്. ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും ഭൂരിഭാഗം ചിത്രീകരിക്കുന്ന സിനിമയ്ക്ക് കേരളത്തിലും ലൊക്കേഷനുണ്ട്. സിനിമയുടെ ഴോണര്‍ ഏതെന്ന്, കഥ വെളിപ്പെടുത്താതെ പറയാനാവില്ലെന്നും പശ്ചാത്തലത്തില്‍ കഥയുള്ള ഒരു ഫണ്‍ മൂവി ആയിരിക്കുമെന്നും നിരഞ്ജ് സൗത്ത്‌ലൈവിനോട് പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window