Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
UK Special
  Add your Comment comment
യുകെ മലയാളികളെ ഞെട്ടിച്ച് വീണ്ടും മരണം; പെരുമ്പാവൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
reporter

ലണ്ടന്‍: യുകെ മലയാളികളെ ഞെട്ടിച്ച് വീണ്ടും മരണവാര്‍ത്തയെത്തി. ഈസ്റ്റ് ബോണില്‍ പെരുമ്പാവൂര്‍ സ്വദേശി ഹൃദയ സ്തംഭനം മൂലം മരിച്ചു. ഹെയില്‍ ഷാമില്‍ നിന്നുള്ള എല്‍ദോസ് പോളാണ് (38) തിങ്കളാഴ്ച രാത്രി 12 മണിയോടെ കോണ്‍ക്വസ്റ്റ് ആശുപത്രിയില്‍ മരിച്ചത്. എല്‍ദോസിനെ ദിവസങ്ങള്‍ക്ക് മുമ്പ് നെഞ്ചുവേദന മൂലം ഈസ്റ്റ്ബോണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടു ദിവസം മുമ്പ് ഡിസ്ചാര്‍ജ് ചെയ്തെത്തി വീട്ടില്‍ വിശ്രമത്തിലായിരുന്നു.ഇന്നലെ അര്‍ധരാത്രി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ട് ഈസ്റ്റ്ബോണ്‍ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ അവര്‍ കോണ്‍ക്വസ്റ്റ് ഹോസ്പിറ്ററിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ വച്ചാണ് എല്‍ദോസ് മരണമടഞ്ഞത്. മരണ സമയത്ത് ഭാര്യാ സഹോദരനും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.

പെരുമ്പാവൂര്‍ പുല്ലുവഴി ആയത്തുകുടി വീട്ടില്‍ തോമസ് പൗലോസ് ഏലിയാമ്മ പൗലോസ് ദമ്പതികളുടെ മൂത്തമകനാണ് എല്‍ദോസ് പോള്‍ .പത്തുവര്‍ഷമായി കുടുംബത്തിനൊപ്പം ഹെല്‍ഷാമിലാണ് താമസം. അനുപമ എല്‍ദോസ് ആണ് ഭാര്യ. ആറു വയസ്സുള്ള എലിസബത്ത് എല്‍ദോസും രണ്ടു മാസം പ്രായമുള്ള സാമന്ത എല്‍ദോസുമാണ് മക്കള്‍. മലയാളി കമ്യുണിറ്റി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പടെ സജീവമായിരുന്നു. 

 
Other News in this category

 
 




 
Close Window