Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
UK Special
  Add your Comment comment
കൊടുങ്കാറ്റില്‍ കുലുങ്ങി തെരേസ മന്ത്രിസഭ, വിവാദം കൊഴുക്കുന്നു. ഇന്ത്യക്കാരുടെ അഭിമാനമായിരുന്ന പ്രീതി പട്ടേല്‍ പുറത്തേക്ക്
reporter

ലണ്ടന്‍: അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം സ്വസ്ഥമായി ഭരിക്കാന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് സാധിച്ചിട്ടില്ല. ഒന്നിന് പുറകേ ഒന്നായി വിവാദങ്ങള്‍ വേട്ടയാടുകയാണ്. ലൈംഗിക ആരോപണത്തിന്റെ പേരില്‍ ഡിഫന്‍സ് സെക്രട്ടറി രാജിവച്ചതിന് പിന്നാലെ മറ്റൊരു വിവാദത്തില്‍ ഇന്ത്യയുടെ അഭിമാനമായിരുന്ന പ്രീതി പട്ടേലിന് കസേര നഷ്ടമായി. ബ്രിട്ടനിലെ ഇന്റര്‍നാഷനല്‍ ഡവലപ്മെന്റ് മന്ത്രിയായിരുന്നു പ്രീതി പട്ടേല്‍. കഴിഞ്ഞ ഓഗസ്റ്റില്‍ ഇസ്രയേലില്‍ സ്വകാര്യ സന്ദര്‍ശനത്തിനിടെ ഇസ്രയേലിലെ രാഷ്ട്രീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നുള്ള വിവാദമാണ് പ്രീതിയുടെ രാജിയില്‍ കലാശിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെയായിരുന്നു കൂടിക്കാഴ്ച. ഇതാണ് വിവാദത്തിന് അടിസ്ഥാനം. രാജിവച്ചുവെങ്കിലും പ്രീതിയുടെ യാത്രയെ കുറിച്ചുള്ള വിശദാംശങ്ങളും തെരേസ മേയ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായും അവര്‍ ചര്‍ച്ച നടത്തിയെന്നാണ് ഒടുവില്‍ കിട്ടിയ വിവരം.

ഉഗാണ്ടയില്‍നിന്നും 1960ല്‍ ഇംഗ്ലണ്ടിലേക്കു കുടിയേറിയ ഇന്ത്യന്‍ ദമ്പതികളുടെ മകളാണ് പ്രീതി പട്ടേല്‍. 2010ലാണ് ആദ്യമായി എസെക്സിലെ വിത്തം പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2015ലും 2017ലും പാര്‍ലമന്റെംഗമായി. ഡേവിഡ് കാമറണ്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രാലയത്തിന്റെയും പിന്നീട് ട്രഷറിയുടെയും ചുമതലയുള്ള സഹമന്ത്രിയായിരുന്നു. തെരേസ മേയുടെ മന്ത്രിസഭയിലും സ്ഥാനം ലഭിച്ച പ്രീതി പട്ടേല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിലും ഇന്ത്യന്‍ നേതാക്കളുമായുള്ള നയതന്ത്രചര്‍ച്ചകളിലുമെല്ലാം നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

അനുമതിയില്ലാതെ ഇസ്രായേല്‍ അധികൃതരുമായി ഓഗസ്റ്റില്‍ അനധികൃത ചര്‍ച്ചകള്‍ നടത്തിയതിനെക്കുറിച്ചു വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍തന്നെ പ്രധാനമന്ത്രി പ്രീതിയെ താക്കീത് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രിയോടു പ്രീതി മാപ്പുപറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 
Other News in this category

 
 




 
Close Window