Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
UK Special
  Add your Comment comment
ഇന്റര്‍നെറ്റ് കട്ട് ആയാല്‍ ഉപഭോക്താക്കള്‍ക്ക് ദിവസം 8 പൗണ്ട് നഷ്ടപരിഹാരം
reporter
ഇന്റര്‍നെറ്റ് ജീവിതത്തിന്റെ അനിവാര്യമായ ഘടകമായ ഇക്കാലത്തു തടസങ്ങളിലാതെ നെറ്റ് ലഭ്യമാകുക എന്നത് പണം മുടക്കുന്ന ഉപഭോക്താക്കളുടെ അവകാശമാണ്. സാങ്കേതിക പ്രശ്നങ്ങളുടെയും മറ്റും പേരില്‍ പലപ്പോഴും നെറ്റ് കാട്ടാവുന്നതു സാധാരണയാണ്. ചിലപ്പോള്‍ രണ്ടോ മൂന്നോ ദിവസം ഇത്തരം തടസങ്ങള്‍ നീളുന്നു. എന്നാല്‍ നിരക്കിന് കുറവില്ലതാനും. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ വളരെ കഷ്ടപ്പെടുന്നുണ്ട്. ഇത് പരിഗണിച്ചു ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് അനുകൂലമായ നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുകയാണ് ഓഫ്‌കോം.
ഇതനുസരിച്ചു യുകെയില്‍ ഇനി ഇന്റര്‍നെറ്റ് കട്ട് ആയാല്‍ ഉപഭോക്താക്കള്‍ക്ക് അതാത് കമ്പനികള്‍ ദിവസം 8 പൗണ്ട് നഷ്ടപരിഹാരം നല്‍കണം. ബ്രോഡ്ബാന്റോ ലാന്റ് ലൈനോ കട്ടായാല്‍ ഇത് ബാധകമാണ്. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക് കോമ്പന്‍സേഷന്‍ ആയി ഇത് ലഭിക്കും. 2019 മുതലാവും ഇത് പ്രാവര്‍ത്തികമാവുക. അതിനു മുമ്പായി പ്രൊവൈഡര്‍മാര്‍ തങ്ങളുടെ സേവനം കുറ്റമറ്റതാക്കണം. അല്ലാത്തപക്ഷം ദശലക്ഷക്കണക്കിനു പൗണ്ട് നഷ്ടപരിഹാരമായി അവര്‍ നല്‍കേണ്ടിവരും.

ഉയര്‍ന്ന നിരക്കും പരിതാപകരമായ സേവനവും കണക്കിലെടുത്താണ് ടെലികോം റെഗുലേറ്റര്‍ ആയ ഓഫ്‌കോമിന്റെ ഇടപെടല്‍ . ബ്രോഡ്ബാന്റ് സേവനത്തിന്റെ കാര്യത്തില്‍ യുകെ മറ്റു ദരിദ്ര രാജ്യങ്ങളെക്കാള്‍ പിന്നിലാണ്. വീടുകളില്‍ ഇന്ന് ആവശ്യമായ ഘടകമാണ് ബ്രോഡ്ബാന്റ് . നെറ്റ്, ടിവി, സംഗീതം, കോളുകള്‍ , മെസേജുകള്‍ എന്നിവയ്‌ക്കെല്ലാം ബ്രോഡ്ബാന്റ് കൂടിയേ തീരും. ഏറ്റവും നൂതനമായ സംവിധാനങ്ങള്‍ ഒരുക്കി ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തേണ്ടത് കമ്പനികളുടെ കടമയാണ്.

പീക്ക് ടൈമിലും വാരാന്ത്യത്തിലും യുകെയിലെ ബ്രോഡ്ബാന്റ് സേവനം വളരെ പരിതാപകരമാണ്. വിര്‍ജിന്‍ ഉള്‍പ്പെടെയുള്ളവയുടെ ലൈനുകളുടെ പേരില്‍ പരാതി പ്രവാഹമാണ്. സ്ഥാപനങ്ങള്‍ക്ക് നെറ്റ് ലഭ്യമാകാതെ വന്നാല്‍ ദിവസമേ 25 പൗണ്ട് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്നാണ്‌ വിവരം. പുതിയ കണക്ഷന്‍ വൈകുന്നതും സേവനം പുനഃസ്ഥാപിക്കാന്‍ വൈകുന്നതും കമ്പനികള്‍ക്ക്
ബാധ്യതയായി മാറും.
 
Other News in this category

 
 




 
Close Window