Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
UK Special
  Add your Comment comment
രാജ്യത്ത് കടുത്ത ശൈത്യം തുടരും, യെല്ലോ വാണിങ് പുറപ്പെടുവിച്ചു
reporter

ലണ്ടന്‍: ചൊവ്വാഴ്ച വരെ രാജ്യത്ത് കടുത്ത ശൈത്യം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ധ്രുവക്കാറ്റ് ശക്തമായി വീശുന്ന സാഹചര്യത്തിലാണിത്. വടക്കന്‍ അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ യെല്ലോ വാണിങ് പുറപ്പെടുവിച്ചു. ഇതോടെ ശക്തമായ മഞ്ഞുവീഴ്ചയ്ക്കായിരിക്കും രാജ്യം സാക്ഷ്യം വഹിക്കുക. ചിലയിടങ്ങളില്‍ ആലിപ്പഴം വീഴാനും സാധ്യതയുണ്ട്. വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായേക്കും. ഗതാഗത തടസത്തിനും സാധ്യതയുണ്ട്. എല്ലായിടത്തും താപനില മൈനസിലേക്ക് എത്തും. ശീതക്കാറ്റിനൊപ്പം ചിലയിടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്. 

എല്ലായിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. താപനില മൈനസ് ഒന്നിലേക്ക് എത്തും. കോണ്‍വാളിലാകും ഏറ്റവുമധികം മഴയ്ക്ക് സാധ്യത കല്‍പ്പിക്കുന്നത്. 40 മില്ലിമീറ്റര്‍ വരെ പെയ്യാന്‍ സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ കാറ്റിനും സാധ്യത കാണുന്നതായി ഇവര്‍ അറിയിച്ചു. 


 
Other News in this category

 
 




 
Close Window