Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ ഇപ്പോള്‍ മൂന്നാറിലേക്കു പോവുക: പച്ച പുതച്ച മൂന്നാറില്‍ തണുപ്പ് മൈനസ് ഡിഗ്രിയില്‍
reporter
കഴിഞ്ഞ മൂന്നിനാണ് അവസാനമായി ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ലക്ഷ്മി, സെവന്‍മല എസ്റ്റേറ്റുകളില്‍ പൂജ്യത്തിനും താഴെ മൈനസ് ഒന്നു ഡിഗ്രിയാണ് അന്നു രേഖപ്പെടുത്തിയത്. ഗുഡാര്‍വിളൈ, നല്ലതണ്ണി എസ്റ്റേറ്റുകളില്‍ പൂജ്യം ഡിഗ്രിയും ചെണ്ടുവരൈ, മാട്ടുപ്പെട്ടി എസ്റ്റേറ്റുകളില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസുമായിരുന്നു അന്നത്തെ താപനില.

തേയിലക്കൊളുന്തു കരിഞ്ഞുണങ്ങി നശിക്കുന്നതു മൂലമുള്ള ഉത്പാദനക്കുറവ് വരുന്ന മൂന്നുനാലു മാസം വരെ നീണ്ടുനില്‍ക്കും. സാധാരണ 20 ദിവസത്തിലൊരിക്കലാണ് ഒരു ചെടിയില്‍നിന്നു കൊളുന്ത് എടുക്കാന്‍ കഴിയുന്നതെങ്കില്‍ മഞ്ഞുവീണു കരിഞ്ഞ ചെടികള്‍ പൂര്‍വാവസ്ഥ പ്രാപിക്കാന്‍ നൂറു ദിവസം വരെ വേണ്ടിവരുമെന്നതാണു കാരണം.
രണ്ടു മാസമായി തുടരുന്ന മഞ്ഞുവീഴ്ചയില്‍ മൂന്നാര്‍ മേഖലയില്‍ തേയിലത്തോട്ടങ്ങള്‍ക്കു കനത്ത നാശം. തേയിലക്കൊളുന്തില്‍ ചുറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങളില്‍ പുലര്‍ച്ചെ വെയിലേല്‍ക്കുന്നതോടെ ഇലകള്‍ വാടിക്കരിഞ്ഞാണു നാശം സംഭവിക്കുന്നത്.

മൂന്നാറില്‍ കണ്ണന്‍ ദേവന്‍ കമ്പനിക്കു മാത്രം 750 ഹെക്ടറിലെ തേയിലയാണു രണ്ടു മാസത്തിനിടെ കരിഞ്ഞുണങ്ങി പൂര്‍ണമായി നശിച്ചത്. 6.30 ലക്ഷം കിലോ തേയില ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമായിരുന്ന 24 ലക്ഷം കിലോ കൊളുന്തിലയാണു കരിഞ്ഞുണങ്ങി ഉപയോഗശൂന്യമായത്. 75 കോടിയോളം രൂപയാണു നഷ്ടം.
 
Other News in this category

 
 




 
Close Window