Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഇപ്പോഴത്തെ ഫാസ്റ്റ് ബോളര്‍മാരുടെ പ്രകടനം കാണുമ്പോള്‍ സന്തോഷം തോന്നാറില്ല: കപില്‍ദേവ്
Reporter
പുതുതലമുറയിലെ ഫാസ്റ്റ് ബോളര്‍മാരുടെ പ്രകടനം കാണുമ്പോള്‍ സന്തോഷം തോന്നാറില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ്. പേസല്ല, സ്വിംഗാണ് പ്രധാനമെന്നു ഫാസ്റ്റ് ബോളര്‍മാര്‍ മനസ്സിലാക്കണമെന്നും എന്നാല്‍ അവര്‍ അതു പഠിക്കാന്‍ ശ്രമിക്കാതെ ഒഴിഞ്ഞു മാറുകയാണെന്നും കപില്‍ പറഞ്ഞു.

'പുതുതലമുറയിലെ ഫാസ്റ്റ് ബോളര്‍മാരുടെ പ്രകടനം കാണുമ്പോള്‍ സന്തോഷം തോന്നാറില്ല. പേസിനേക്കാള്‍ പ്രധാനം സ്വിംഗിനാണെന്നു കഴിഞ്ഞ ഐ.പി.എല്ലില്‍ ബോളര്‍മാര്‍ തിരിച്ചറിഞ്ഞു. 120 കിമി വേഗത്തില്‍ മാത്രം ബോള്‍ ചെയ്യുന്ന സന്ദീപ് ശര്‍മയെ നേരിടാന്‍ ബുദ്ധിമുട്ട് നേരിട്ടത് അദ്ദേഹം പന്ത് നന്നായി സ്വിംഗ് ചെയ്യിച്ചതിനാല്‍ ആണ്.'
'പേസല്ല, സ്വിംഗാണ് പ്രധാനമെന്നു ഫാസ്റ്റ് ബോളര്‍മാര്‍ മനസ്സിലാക്കണം. അവര്‍ അതു പഠിക്കാന്‍ ശ്രമിക്കാതെ ഒഴിഞ്ഞു മാറുകയാണ്. ഈ ഐ.പി.എല്ലില്‍ എന്റെ ഹീറോ ടി.നടരാജനായിരുന്നു. ഒട്ടും ഭയമില്ലാതെയായിരുന്നു അവന്‍ ബോള്‍ ചെയ്തത്. മാത്രമല്ല നടരാജന്‍ ഒരുപാട് യോര്‍ക്കറുകളും എറിഞ്ഞു.'
 
Other News in this category

 
 




 
Close Window