Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
കായികം
  Add your Comment comment
ഹര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും അഭിമാന താരങ്ങളായി
Reporter
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും സഹോദരന്മാരുമായ ഹര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും രാജ്യത്തെ അഭിമാന താരങ്ങളായി മാറി. ടീമിനായി ക്രുനാലിന്റെ ആദ്യ ഏകദിനം കൂടിയായിരുന്നിട്ടും തുടക്കക്കാരനെന്ന നിലയില്‍ ഏറ്റവും വേഗം അര്‍ദ്ധസെഞ്ച്വറി നേടിയ കളിക്കാരനായി ക്രുനാല്‍.

മാര്‍ച്ച് 23 ന് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 26 പന്തില്‍ നിന്നാണ് ക്രുനാല്‍ പാണ്ഡ്യ 50 റണ്‍സ് നേടിയത്. നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് പാണ്ഡ്യ സഹോദരന്മാരില്‍ വലിയ പ്രതീക്ഷകളാണുള്ളത്.

മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ടീമിനായാണ് ക്രുനാലും ഹര്‍ദിക്കും കളിക്കുന്നത്. ടീമിന്റെ വിജയത്തില്‍ നിരവധി തവണ വളരെയധികം സംഭാവനകള്‍ ഈ സഹോദരന്മാര്‍ നല്‍കിയിട്ടുണ്ട്. 2019 ഫെബ്രുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 യിലാണ് ഇരുവരും ഒന്നിച്ച് അന്താരാഷ്ട്ര മത്സരത്തില്‍ കളിച്ചത്. പാണ്ഡ്യ സഹോദരന്മാര്‍ ഇന്ത്യയുടെ അഭിമാനമായി മാറിയതു പോലെ, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരുമിച്ച് കളിച്ച സഹോദരങ്ങളെ നോക്കാം.

ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍: റോഡ് വേള്‍ഡ് സേഫ്റ്റി സീരീസിലെ ഇന്ത്യ ലെജന്റ്‌സ് ടീമിന്റെ ഭാഗമായിരുന്നു ഇരുവരും. പരമ്പരയിലെ അവസാന മത്സരത്തില്‍, മികച്ച പ്രകടനത്തിന് യൂസഫിന് മാന്‍ ഓഫ് ദ മാച്ച് കിരീടവും ലഭിച്ചു. പത്താന്‍ സഹോദരന്മാര്‍ മൊത്തം എട്ട് ഏകദിനങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window