Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
കായികം
  Add your Comment comment
എനിക്ക് ഇഷ്ടമുള്ളതു പോലെ ഞാന്‍ ബാറ്റ് ചെയ്യും, പുറത്താകുന്നത് പ്രശ്നമല്ല; സഞ്ജു സാംസണ്‍
Reporter
ഐ.പി.എല്ലില്‍ തുടക്കം ഗംഭീരമാക്കുന്ന സഞ്ജുവിനെ എന്നാല്‍ ആ പ്രകടന മികവ് തുടര്‍ന്ന് പോകാന്‍ സാധിക്കുന്നില്ല. ഐ.പി.എല്ലിലെ പുതിയ സീസണിലും ആ രീതിയ്ക്ക് മാറ്റമില്ല. സഞ്ജുവിന്റെ ഈ രീതി ടീമിന്റെ പ്രകടനത്തെയും ദോഷകരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ തന്റെ ബാറ്റിംഗ് ശൈലി മാറ്റാന്‍ പോകുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു. ചെറിയ സ്‌കോറില്‍ പുറത്താകുന്നത് തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നാണ് സഞ്ജു പറയുന്നത്.

'ഓരോ ദിവസത്തെയും ഫോമും നമ്മുടെ മനഃസ്ഥിതിയുമാണ് ഇതില്‍ പ്രധാനം. എന്റെ സ്വതസിദ്ധമായ ശൈലിയില്‍ എന്തെങ്കിലും മാറ്റം വേണമെന്ന് ഞാന്‍ കരുതുന്നില്ല. എന്റേതായ ശൈലിയില്‍, ഞാന്‍ ഇഷ്ടപ്പെടുന്ന വിധത്തില്‍ ഇനിയും ബാറ്റു ചെയ്യാനാണ് ഇഷ്ടം. ഇങ്ങനെ മുന്നോട്ടു പോകുമ്പോള്‍ ഒട്ടേറെ മത്സരങ്ങളില്‍ പരാജയപ്പെടുമെന്ന സത്യം ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ, ചെറിയ സ്‌കോറിന് പുറത്താകുന്നത് എന്നെ അലട്ടുന്നില്ല. അതേസമയം, വരും മത്സരങ്ങളില്‍ ടീമിന്റെ വിജയത്തിനായി മികച്ച സംഭാവനകള്‍ ഉറപ്പാക്കാന്‍ ഞാന്‍ ശ്രമിക്കും.' ചെന്നൈയ്ക്കെതിരായ മത്സരത്തിന് ശേഷം സഞ്ജു പറഞ്ഞു.

പഞ്ചാബിനെതിരായ സീസണിലെ ആദ്യ മത്സരം തോറ്റെങ്കിലും സഞ്ജുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെറും 63 ബോളില്‍ 12 ബൗണ്ടറികളുടെയും ഏഴു സിക്സറുകളുടെയും അകമ്പടിയില്‍ 119 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ രണ്ടാമത്തെ മല്‍സരത്തില്‍ രണ്ടു റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരേ ഒരു തിരിച്ചുവരവ് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ഒരു റണ്‍സ് മാത്രമെടുത്ത് സഞ്ജു പുറത്തായി.
 
Other News in this category

 
 




 
Close Window