Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
കായികം
  Add your Comment comment
ആരാധകരുടെ ഓര്‍മകളുടെ ട്രാക്കില്‍ എക്കാലത്തും കുതിച്ചു പായുന്നു മില്‍ഖ സിങ്
Reporter
ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖ സിങ് (91) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. മേയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഓക്‌സിജന്‍ നില താഴ്ന്നതിനെ തുടര്‍ന്ന് ജൂണ്‍ മൂന്ന് മുതല്‍ ഐസിയുവിലായിരുന്നു.
ചിറകുള്ള സിങ്ജി; ഓര്‍മചിറകുകളില്‍ ഇന്ത്യയുടെ 'പറക്കും സിങ്' മില്‍ഖയുടെ വേര്‍പാടില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തുടങ്ങിയവര്‍ അനുശോചിച്ചു. ഒരു അസാധാരണ കായികതാരത്തെയാണ് നമുക്കു നഷ്ടമായത്. അസംഖ്യം ഇന്ത്യക്കാരുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നേടിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. മില്‍ഖയുടെ വേര്‍പാടില്‍ ഏറെ വേദനിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
തിയറ്ററില്‍ നിറഞ്ഞോടിയ ചിത്രമായികുന്നു മില്‍ഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച 'ഭാഗ് മില്‍ഖാ ഭാഗ്'. രാകേഷ് ഓം പ്രകാശ് സംവിധാനം ചെയ്ത് ഫര്‍ഹാന്‍ അക്തര്‍ കേന്ദ്രകഥാപാത്രത്തിലെത്തിയ ചിത്രത്തിന്റെ ബോക്സ് ഓഫിസ് കളക്ഷന്‍ 2.1 ബില്യണാണ്. റോയല്‍റ്റിയുടെ പേരില്‍ ലക്ഷങ്ങള്‍ ലഭിക്കേണ്ട സ്ഥാനത്ത് മില്‍ഖാ സിംഗ് സിനിമയുടെ നിര്‍മാതാവില്‍ നിന്ന് ഈടാക്കിയത് വെറും ഒരു രൂപയാണ്. എന്നാല്‍ മില്‍ഖാ സിംഗിന് ലഭിച്ച ആ ഒറ്റ രൂപ കറന്‍സിയാണ് അദ്ദേഹത്തിന്റെ ജീവിത്തിലെ ഏറ്റവും വിലയേറിയ പ്രതിഫലം.


1958 ലെ കറന്‍സിയായിരുന്നു മില്‍ഖയ്ക്ക് ലഭിച്ച ആ ഒറ്റ രൂപ നോട്ട്. 1958 എന്ന വര്‍ഷം മില്‍ഖാ സിംഗിനും ഇന്ത്യയ്ക്കും വളരെ പ്രാധാനപ്പെട്ട വര്‍ഷമാണ്. ആ വര്‍ഷമാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ ഇന്ത്യയ്ക്ക് ആദ്യമായി മില്‍ഖ സ്വര്‍ണ മെഡല്‍ നേടിക്കൊടുത്തത്. സ്വതന്ത്ര ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി ഒരു സ്വര്‍ണമെഡല്‍ നേടുന്നത് അന്നായിരുന്നു. പ്രതിഫലം ആഗ്രഹിക്കാത്ത മില്‍ഖയ്ക്ക് പ്രത്യേകമായി എന്തെങ്കിലും സമ്മാനം നല്‍കണമെന്ന രാകേഷ് ഓംപ്രകാശിന്റെ ചിന്തയാണ് ഈ സമ്മാനത്തിലേക്ക് എത്തിച്ചത്.

തന്റെ കഥ പറയുക എന്നതിലുപരി ഇന്ത്യയില്‍ ഇനിയും കായിക താരങ്ങള്‍ക്ക് ഉയര്‍ന്ന് വരുവാനുള്ള പ്രചോദനമായിരിക്കണം ചിത്രം എന്നതായിരുന്നു മില്‍ഖാ സിംഗിന്റെ ആവശ്യം. മില്‍ഖാ സിംഗ് പ്രതിഫലം വാങ്ങാതിരുന്നതുകൊണ്ട്, സിനിമയില്‍ നിന്ന് ലഭിച്ച ലാഭത്തിന്റെ വിഹിതം മില്‍ഖാ സിംഗ് നടത്തുന്ന 'മില്‍ഖാ സിംഗ് ചാരിറ്റബിള്‍ ട്രസ്റ്റ്' എന്ന ജീവകാരുണ്യ സ്ഥാപനത്തിന് നിര്‍മാതാക്കള്‍ നല്‍കി.
 
Other News in this category

 
 




 
Close Window