Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 29th Jun 2024
 
 
UK Special
  Add your Comment comment
പലിശ നിരക്കില്‍ മാറ്റമില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, പണപ്പെരുപ്പം വര്‍ധിക്കുമോയെന്ന ആശങ്കയില്‍ ജനത
reporter

ലണ്ടന്‍: പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താനുള്ള തീരുമാനം സ്വീകരിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ജൂണ്‍ മാസത്തിലെ യോഗം. പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തില്‍ എത്തിയ ശേഷമായിരുന്നു ഈ തീരുമാനം. ആഗസ്റ്റ് മാസത്തില്‍ നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യത 50-50 എന്ന നിലയിലേക്കാണ് ധനവിപണി പ്രതീക്ഷ നിലനിര്‍ത്തുന്നത്. കേന്ദ്ര ബാങ്കിന്റെ ബേസ് റേറ്റ് 16 വര്‍ഷത്തെ ഉയര്‍ന്ന നിലയായ 5.25 ശതമാനത്തിലാണ് തുടരുന്നത്. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ പലിശ നിരക്ക് ഈ തോതിലാണ്.

മോണിറ്ററി പോളിസി കമ്മിറ്റിയിലെ ഏഴ് അംഗങ്ങളാണ് നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ വോട്ട് ചെയ്തത്. രണ്ട് അംഗങ്ങള്‍ 25 ബേസിസ് പോയിന്റ് വെട്ടിക്കുറയ്ക്കുന്നതിനെ അനുകൂലിച്ചു. മേയ് മാസത്തിലും ഈ വിധത്തിലായിരുന്നു വോട്ടിംഗ്. പണപ്പെരുപ്പം 2 ശതമാനത്തില്‍ തന്നെ ഉറപ്പിച്ച് നില്‍ക്കുമോയെന്നാണ് മോണിറ്ററി പോളിസി പരിശോധിക്കുക. യുഎസിനും, യൂറോ സോണിനും മുന്‍പ് തന്നെ യുകെയിലെ പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തില്‍ എത്തിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് സാധിച്ചിട്ടുണ്ട്. പലിശ നിരക്കുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചയെ പിടിച്ചുനിര്‍ത്തുമെന്നതിനാല്‍ പൊതുതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഈ വിഷയം സുപ്രധാന പോരാട്ട ഘടകമാണ്.

 
Other News in this category

 
 




 
Close Window