ലണ്ടന്‍: ബ്രിട്ടനെ നടുക്കിയ ഇരട്ട കൊലപാതകക്കേസില്‍ പ്രോസിക്യൂഷന്‍ വാദം കേട്ട കോടതി. 35 വയസ്സുള്ള പോണ്‍ നടന്‍ യോസ്റ്റിന്‍ ആന്‍ഡ്രെസ് മോസ്‌ക്വേറ 62 വയസ്സുള്ള ആല്‍ബര്‍ട്ട് അല്‍ഫോന്‍സോയെയും 71 വയസ്സുള്ള പോള്‍ ലോങ്?വര്‍ത്തിനെയും കൊലപ്പെടുത്തിയതായാണ് ആരോപണം. കഴിഞ്ഞ വര്‍ഷം ജൂലൈ 8നാണ് ലണ്ടനിലെ ഷെപ്പേര്‍ഡ്‌സ് ബുഷിലെ ഫ്‌ലാറ്റില്‍ സംഭവം നടന്നത്. ലൈംഗിക ബന്ധത്തിനിടെയാണ് അല്‍ഫോന്‍സോയെ മോസ്‌ക്വേറ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്. അതിന്റെ ദൃശ്യങ്ങള്‍ പ്രതി ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിരുന്നതായി പ്രോസിക്യൂട്ടര്‍ ഡീന ഹീര്‍ കെസി ഓള്‍ഡ് ബെയ്ലി കോടതിയില്‍ അറിയിച്ചു.
ഇതുകൂടാതെ ലോങ്?വര്‍ത്തിനെയും കൊലപ്പെടുത്തിയതായാണ് ആരോപണം. അല്‍ഫോന്‍സോയുടെയും ലോങ്?വര്‍ത്തിന്റെയും തല മുറിച്ച് മാറ്റിയ ശേഷം അവരുടെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി, ബ്രിസ്റ്റോളിലെ ക്ലിഫ്റ്റണ്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജിന് സമീപം രണ്ട് സ്യൂട്ട്‌കേസുകളിലാക്കിയാണ് പ്രതി ഉപേക്ഷിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇരുവരുടെയും തലകള്‍ അവരുടെ ഫ്‌ലാറ്റിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ലാപ്‌ടോപ്പില്‍ നിന്നു ലണ്ടനിലെ ഫ്‌ലാറ്റിന്റെ വില, നെഞ്ചന്‍ ഫ്രീസര്‍, അല്‍ഫോന്‍സോയുടെയും ലോങ്?വര്‍ത്തിന്റെയും ബാങ്ക് വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍, 'സീരിയല്‍ കില്ലര്‍മാര്‍', 'ജാക്ക് ദി റിപ്പര്‍ സിനിമ' തുടങ്ങിയ വിവരങ്ങള്‍ തിരഞ്ഞതായി കണ്ടെത്തിയിരുന്നു. ജൂലൈ 10ന്, ബ്രിസ്റ്റോളില്‍ ക്ലിഫ്റ്റണ്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജിന് സമീപം രണ്ട് വലിയ സ്യൂട്ട്‌കേസുകള്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തി ലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ വിചാരണ പുരോഗമിക്കുകയാണ്.