Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
ഭര്‍ത്താവിനോടുള്ള ആദരസൂചകമായി വിവാഹവസ്ത്രത്തിലോടി യുകെ യുവതി
reporter

ലണ്ടന്‍: ഭര്‍ത്താവിനുള്ള ആദരവായി വിവാഹ വസ്ത്രത്തില്‍ മാരത്തോണ്‍ ഓടി യുവതി. യുകെയില്‍ നിന്നുള്ള യുവതി രക്താര്‍ബുദം ബാധിച്ച ഭര്‍ത്താവ് മരിച്ചതിന് പിന്നാലെയാണ് വിവാഹ വസ്ത്രം ധരിച്ച് ലണ്ടന്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. പരേതനായ ഭര്‍ത്താവിനോടുള്ള ആദര സൂചകമായി 12 മാസത്തിനുള്ളില്‍ 13 മാരത്തണുകള്‍ ഓടാനുള്ള വെല്ലുവിളി ലോറ കോള്‍മാന്‍-ഡേ ഏറ്റെടുത്തതായാണ് ബിബിസി റിപ്പോര്‍ട്ട്. ഒരു രക്താര്‍ബുദ ഗവേഷണ ചാരിറ്റിക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ലോറ കോള്‍മാന്‍ തന്റെ വിവാഹ വിവാഹ വാര്‍ഷികത്തില്‍ നടന്ന മാരത്തണിന്റെ അവസാന മൂന്ന് മൈല്‍ ദൂരം വിവാഹ വസ്ത്രം ധരിച്ച് ഓടാന്‍ തീരുമാനിച്ചത്. 23 മൈല്‍ ദൂരം ഓടിയ ലോറ മത്സരം അവസാനിക്കാന്‍ മൂന്ന് മൈല്‍ ദൂരം കൂടി ബാക്കിയുള്ളപ്പോഴാണ് വസ്ത്രം മാറി വിവാഹ വേഷം ധരിച്ചത്. തുടര്‍ന്ന് ആ വേഷത്തില്‍ ഓടി മത്സരം അവസാനിപ്പിക്കുകയായിരുന്നു.

ഇറക്കമുള്ള വിവാഹ വേഷത്തില്‍ ഒടുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെങ്കിലും തന്റെ ഭര്‍ത്താവിന് വേണ്ടി താനത് ഏറ്റെടുക്കുകയായിരുന്നുവെന്നാണ് ലോറ പറയുന്നത്. ചൂടും വസ്ത്രത്തിന്റെ വലുപ്പവും കാരണം ബുദ്ധിമുട്ടിയെങ്കിലും ഓട്ടം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രക്തത്തെയും അസ്ഥിമജ്ജയെയും ബാധിക്കുന്ന അപൂര്‍വ രക്താര്‍ബുദം ആയിരുന്നു ലോറയുടെ ഭര്‍ത്താവ് സാണ്ടറിനെ ബാധിച്ചിരുന്നത്. സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വഷളാവുകയും അദ്ദേഹം മരണപ്പെടുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ മരണം. തുടര്‍ന്ന് ഭര്‍ത്താവിനോടുള്ള ആദര സൂചകമായും രക്താര്‍ബുദ ക്യാന്‍സര്‍ ഗവേഷണ ചാരിറ്റിക്കായി പണം കണ്ടെത്തുന്നതിനുമായാണ് ലോറ മാരത്തോണ്‍ മത്സരത്തില്‍ പങ്കെടുത്തത്. പദ്ധതിയുടെ ഭാഗമായി 12 മാസം കൊണ്ട് 13 മാരത്തോണ്‍ മത്സരങ്ങളില്‍ 51 -കാരിയായ ലാറ പങ്കെടുത്തു.




 
Other News in this category

 
 




 
Close Window