Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
മൂന്നു വര്‍ഷം മുന്‍പ് യുകെയില്‍ നിന്ന് ഖത്തറിലേക്ക് താമസം മാറി, ജീവിതം മാറിയെന്ന് ബ്രിട്ടീഷ് യുവതി
reporter

ലണ്ടന്‍: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് യു.കെയില്‍ നിന്ന് ഖത്തറിലേക്ക് താമസം മാറിയപ്പോള്‍ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ച് യുവതി. 'Ang In Qatar' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഖത്തറിലെ ജീവിതത്തെ കുറിച്ച് വീഡിയോകള്‍ പങ്കുവെയ്ക്കാറുള്ള യുവതിയാണ് ടിക് ടോക്കില്‍ പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. യു.കെയുമായി താരമ്യപ്പെടുത്തുമ്പോള്‍ സാമ്പത്തിക സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഖത്തറില്‍ കൂടുതലാണെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു. ഒരു ബ്രിട്ടീഷ് പ്രവാസിയെന്ന നിലയില്‍ ഖത്തറിനെ കുറിച്ചുള്ള അഞ്ച് കാര്യങ്ങള്‍' എന്ന ക്യാപ്ഷനോടെയാണ് അവര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ലണ്ടനുമായി താരതമ്യപ്പെടുത്തുപ്പോള്‍ കൂടുതല്‍ വൃത്തിയുള്ളതും മനോഹരവുമായ രാജ്യമാണ് ഖത്തറെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. ഒരു നീണ്ട അവധിക്കാലംപോലെ അനുഭവപ്പെടുന്ന രീതിയിലുള്ള ഒരുപാട് വിനോദങ്ങള്‍ ഖത്തറിലുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഖത്തറിലെ സുരക്ഷിതത്വത്തെ കുറിച്ചും അവര്‍ വാചാലയാകുന്നുണ്ട്. 'ഖത്തറില്‍ ഫലത്തില്‍ കുറ്റകൃത്യങ്ങള്‍ ഇല്ലേയില്ല. നിങ്ങളുടെ ഫോണോ ഹാന്‍ഡ്ബാഗോ ശ്രദ്ധിക്കാതെ വെച്ചാലും മണിക്കൂറുകള്‍ക്ക് ശേഷം അത് അതേ സ്ഥലത്ത് തന്നെ കാണാനാകും. നിങ്ങളുടെ കാറോ അപാര്‍ട്ട്മെന്റോ പൂട്ടാതെ പോകാം. ആരും അവിടെ പ്രവേശിക്കില്ല.' യുവതി പറയുന്നു. 'ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പുറത്തുപോകാനും പൂര്‍ണ്ണമായും സുരക്ഷിതയായിരിക്കാനും കഴിയും. അര്‍ദ്ധരാത്രിയില്‍ നടക്കാനിറങ്ങാനും ആരെങ്കിലും സമീപിക്കുമെന്നോ സംസാരിക്കുമെന്നോ (അല്ലെങ്കില്‍ മോശമായി എന്തെങ്കിലും സംഭവിക്കുമെന്നോ) ഭയപ്പെടാതെ ഇരിക്കാനും കഴിയും. ഇവിടെ സ്ത്രീകള്‍ സംരക്ഷിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു.'-യുവതി കൂട്ടിച്ചേര്‍ത്തു.

ദോഹയില്‍ താമസിക്കുന്നതിന്റെ സാമ്പത്തിക നേട്ടങ്ങളും മികച്ചതാണെന്ന് അവര്‍ പറഞ്ഞു. 'ഇവിടെ ആദായനികുതി ഇല്ല. അതായത് നിങ്ങള്‍ സമ്പാദിക്കുന്നത് മുഴുവന്‍ നിങ്ങള്‍ക്ക് വീട്ടിലേക്ക് കൊണ്ടുപോകാം. അതിനുപുറമെ പല തൊഴിലുടമകളും താമസസൗകര്യം, യൂട്ടിലിറ്റി ബില്ലുകള്‍, ഗതാഗതം, ഭക്ഷണം, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയും നല്‍കും. അതായത്, നിങ്ങളുടെ വരുമാനത്തിന്റെ ഭൂരിഭാഗവും താമസത്തിനുവേണ്ടി ചിലവഴിക്കുന്നതിന് പകരം, നിങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ പണം ലഭിക്കുന്നു.'- അവര്‍ വിശദീകരിച്ചു. വളരെ കുറഞ്ഞ പൈസയ്ക്ക് പൊതുഗതാഗതം ഉപയോഗിക്കാമെന്നും യാത്രകള്‍ വളരെ എളുപ്പമാണെന്നും യുവതി പറയുന്നു. 'സത്യം പറഞ്ഞാല്‍ ഇതിനേക്കാള്‍ നല്ല ഒരിടം എനിക്കില്ല. എന്റെ മുഴുവന്‍ കുടുംബവും സുഹൃത്തുക്കളും ഖത്തറിലേക്ക് വന്നാല്‍ പിന്നീട് ഞാന്‍ യു.കെയിലേക്ക് ഒരിക്കല്‍പോലും തിരിച്ചുവരുമെന്ന് തോന്നുന്നില്ല.- അവര്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window