ലണ്ടന്‍/ഡബ്ലിന്‍: ലോകത്ത് ഏറ്റവും ദൂരേയ്ക്ക് ഫുട്ബോള്‍ ത്രോ ചെയ്യുന്ന സ്ത്രീയെന്ന നേട്ടം കരസ്ഥമാക്കി ഐറിഷ് താരം മെഗാന്‍ കാംപ്‌ബെല്‍. 37.55 മീറ്റര്‍ (123 അടി 2 ഇഞ്ച്) ദൂരത്തില്‍ ഫുട്‌ബോള്‍ എറിഞ്ഞ് ത്രോ-ഇന്‍ റെക്കോര്‍ഡ് ആണ് ലണ്ടന്‍ സിറ്റി ലയണസ് താരം കൂടിയായ മെഗാന്‍ കാംപ്‌ബെല്‍ നേടിയത്.
ഏപ്രില്‍ 30 ന് നടന്ന ടീം പരിശീലനത്തിനിടെ ആണ് റെക്കോര്‍ഡ് നേടിയത്. ഈ നേട്ടം ഏറെ സന്തോഷിപ്പിക്കുന്നുവെന്നും ഇതിനെ മറികടക്കുന്ന ഒരാള്‍ വരണമെന്നും മെഗാന്‍ കാംപ്‌ബെല്‍ പറഞ്ഞു. അപ്പോള്‍ മാത്രമാണ് മറ്റൊരാളെ തന്നെക്കാള്‍ മെച്ചപ്പെട്ട ഒരാളാക്കി താന്‍ മാറ്റി എന്ന് സ്വയം തോന്നുകയുള്ളുവെന്നും മെഗാന്‍ കാംപ്‌ബെല്‍ കൂട്ടിച്ചേര്‍ത്തു. അയര്‍ലന്‍ഡിലെ ദ്രോഗഡയാണ് മെഗാന്‍ കാംപ്‌ബെലിന്റെ സ്വദേശം.