Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡില്‍ മലയാളി ദമ്പതികളുടെ രണ്ടു വയസുകാരന്‍ മരിച്ചു
reporter

പത്തനംതിട്ട: അയര്‍ലന്‍ഡിലെ മലയാളി ദമ്പതികളുടെ രണ്ട് വയസ്സുകാരനായ മകന്‍ നീന്തല്‍ക്കുളത്തില്‍ വീണു മരിച്ചു. അയര്‍ലന്‍ഡിലെ കില്‍ഡെയര്‍ അറ്റായില്‍ താമസിക്കുന്ന പത്തനംതിട്ട ചന്ദനപ്പള്ളി ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ കെ. ജോയിയുടെയും ലീന ഉമ്മന്റെയും ഇളയ മകന്‍ ജോര്‍ജ് സ്ഖറിയ (2) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ജോര്‍ജ്, വീടിനോട് ചേര്‍ന്നുള്ള നീന്തല്‍ക്കുളത്തിലേക്ക് അപ്രതീക്ഷിതമായി വീണുപോവുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏപ്രില്‍ 21നാണ് ജോര്‍ജിന്റെ മാമോദീസയ്ക്കും പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിനും ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പെരുന്നാളിനുമായി ലിജോയുടെ കുടുംബം അയര്‍ലന്‍ഡില്‍ നിന്ന് നാട്ടിലെത്തിയത്. മേയ് രണ്ടിനായിരുന്നു മാമോദീസ. തുടര്‍ന്ന് ആറിനായിരുന്നു പുതിയ വീടിന്റെ ഗൃഹപ്രവേശം. മേയ് 19ന് തിരികെ അയര്‍ലന്‍ഡിലേക്ക് മടങ്ങാനിരിക്കെയാണ് ജോര്‍ജിന്റെ അപ്രതീക്ഷിത വിയോഗം ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മൂന്നിന് ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടക്കും. ജോണ്‍ സ്ഖറിയ, ഡേവിഡ് സ്ഖറിയ എന്നിവരാണ് മരിച്ച ജോര്‍ജിന്റെ സഹോദരങ്ങള്‍. ജോര്‍ജ് സ്ഖറിയയുടെ ആകസ്മിക നിര്യാണത്തില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനം അനുശോചനം രേഖപ്പെടുത്തി.

 
Other News in this category

 
 




 
Close Window