|
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനു യുകെയില്‍ കടുത്ത മാര്‍ഗനിര്‍ദേശങ്ങള്‍. അപരിമിത താമസ അനുവാദം (ഐഎല്‍ആര്‍) അനുവദിക്കുന്നതിനുള്ള വിസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു പത്തു വര്‍ഷത്തിലേയ്ക്ക് ഉയര്‍ത്തിയേക്കും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കെയര്‍ വര്‍ക്കേഴ്സ് നിയമനം ഹോം ഓഫിസ് അവസാനിപ്പിച്ചേക്കും. ഹോം ഓഫിസ് കണക്കു പ്രകാരം ക്രമക്കേടിലൂടെ 40000 പേരെങ്കിലും ഇവിടെ എത്തിയിട്ടുണ്ട്. പരിശീലനം നല്‍കിയാല്‍ ഇത്രയും പേരുടെ തൊഴില്‍ തദ്ദേശിയര്‍ക്ക് ഏറ്റെടുക്കാനാകും.
വിദേശ കുറ്റവാളികള്‍ ചെയ്യുന്ന തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്കു പുറമേ എല്ലാ കുറ്റകൃത്യങ്ങളും ഹോം ഓഫിസിനെ അറിയിക്കുന്നതായിരിക്കും. ഈ കുറ്റവാളികളുടെ വിസ റദ്ദാക്കുന്നതിനും നാടു കടത്തുന്നതിനും ഹോം ഓഫിസിനു വിപുലമായ അധികാരമുണ്ടായിരിക്കും.
റിഫോം യുകെയുടെ മുന്നേറ്റവും മൂലം വിറളി പിടിച്ചിരിക്കുകയാണ് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍. ഐഎല്‍ആര്‍ അനുവാദ കാലാവധി പത്തു വര്‍ഷമാക്കുന്നതോടെ കുറെ പേരെങ്കിലും രാജ്യം വിട്ടു പോകുന്നതിനും വിദേശത്തു നിന്നു വരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും സാധിക്കും എന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നയമാറ്റം അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നയമാറ്റം കുടിയേറ്റക്കാരിലുണ്ടാക്കുന്ന പ്രതികരണം പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുക എന്നു കൂടി സര്‍ക്കാര്‍ ധവള പത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. |