Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
വിപൂലീകരിച്ച ചൈല്‍ഡ് കെയര്‍ രീതികള്‍ പ്രാബല്യത്തില്‍
reporter

ലണ്ടന്‍: കുട്ടികളുടെ കാര്യത്തില്‍ ജോലിയ്ക്ക് പോകുന്ന മാതാപിതാക്കള്‍ക്ക് വലിയ ആശങ്കയുണ്ട് . ചൈല്‍ഡ് കെയറിനായി നല്‍കേണ്ട പണത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ചിലര്‍ ജോലി വേണ്ടെന്ന് വച്ച് കുട്ടിയെ പരിപാലിക്കുന്ന രീതിയുമുണ്ട്. ഇപ്പോഴിതാ ചൈല്‍ഡ് കെയര്‍ രീതി മാറുകയാണ്. അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞാണെങ്കില്‍ പ്രതിവര്‍ഷം 7500 പൗണ്ട് വരെ നിങ്ങള്‍ക്കു ലഭിക്കും. മാതാപിതാക്കള്‍ ഇരുവരും ജോലി ചെയ്യുന്നവരും മക്കള്‍ കൂടെ തന്നെ താമസിക്കുന്നവരുമാകണം. കുട്ടിയ്ക്ക് സെപ്തംബറിന് മുമ്പ് 9 മാസം തികഞ്ഞെങ്കില്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം. ആഴ്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയറാണഅ ലഭിക്കുക.

ഒമ്പത് മാസത്തിലധികം പ്രായമുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് നിലവില്‍ 15 മണിക്കൂറാണ് ചൈല്‍ഡ് കെയര്‍ ഫണ്ട് ലഭിക്കുക. സെപ്തംബര്‍ മുതല്‍ ആഴ്ചയില്‍ 30 മണിക്കൂറായി ഇതു ലഭിക്കും. പല മാതാപിതാക്കളും കൂടുതല്‍ കുട്ടികള്‍ വേണമെന്നാഗ്രഹിച്ചിട്ടും അത് ഉപേക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ ഗവണ്‍മെന്റില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ചൈല്‍ഡ് കെയറില്‍ കൂടുതല്‍ പിന്തുണ ലഭിച്ചിരിക്കുകയാണ്. 9 മാസം മുതല്‍ രണ്ടു വയസുവരെ ആഴ്ചയില്‍ 15 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ ലഭിക്കും. സെപ്തംബറില്‍ 30 മണിക്കൂറായി വര്‍ദ്ധിക്കും. വര്‍ഷത്തില്‍ 38 ആഴ്ചകളാണ് ലഭിക്കുക. മൂന്നു മുതല്‍ നാലു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വര്‍ഷം 38 ആഴ്ചകളില്‍ ആഴ്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ ലഭിക്കും.

 
Other News in this category

 
 




 
Close Window