ലണ്ടന്‍: യുകെയിലെ സമ്പന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ബിസിനസ് കുടുംബമായ ഹിന്ദുജ ഗ്രൂപ്പ് തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2025ലെ സണ്‍ഡേ ടൈംസ് റിച്ച് ലിസ്റ്റിലാണ് ഗോപി ഹിന്ദുജ നയിക്കുന്ന ഹിന്ദുജ കുടുംബം £35.3 ബില്യന്‍ (ഏകദേശം 2,530,000 കോടി) ആസ്തിയുമായി ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം സമ്പത്തില്‍ കുറവുണ്ടായെങ്കിലും ഹിന്ദുജ കുടുംബം തങ്ങളുടെ സ്ഥാനം ഭദ്രമാക്കി. ബാങ്കിങ്, മീഡിയ, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ലോകമെമ്പാടുമായി ഏകദേശം 200,000 ജീവനക്കാരുള്ള മുംബൈ ആസ്ഥാനമായ ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമകളാണ് ഇവര്‍. കഴിഞ്ഞ വര്‍ഷം ഇവരുടെ ആസ്തി £37.2 ബില്യന്‍ ആയിരുന്നു. സര്‍ ജയിംസ് ഡേയ്‌സണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളില്‍ ഒരാളായ സര്‍ ജിം റാഡ്ക്ലിഫ് എന്നിവരും സമ്പന്നരുടെ പട്ടികയിലെ ആദ്യ 20 സ്ഥാനങ്ങളില്‍ ഇടം നേടി. കഴിഞ്ഞ വര്‍ഷം 165 ബില്യനയര്‍മാര്‍ ഉണ്ടായിരുന്നത് ഈ വര്‍ഷം 156 ആയി കുറഞ്ഞു.
2025ലെ സമ്പന്ന പട്ടിക: യുകെയിലെ ഏറ്റവും സമ്പന്നരായ 20 കുടുംബങ്ങളും അവരുടെ ആസ്തിയും: ന്മ ഗോപി ഹിന്ദുജയും കുടുംബവും - £35.3 ബില്യന്‍ (3,706,500 കോടി) ന്മ ഡേവിഡ്, സൈമണ്‍ റൂബന്‍ എന്നിവരും കുടുംബവും - £26.87 ബില്യന്‍ (2,821,350 കോടി) ന്മ സര്‍ ലിയോനാര്‍ഡ് ബ്ലാവട്നിക്ക് - £25.73 ബില്യന്‍ (2,700,650 കോടി) ന്മ സര്‍ ജയിംസ് ഡേയ്‌സണും കുടുംബവും - £20.8 ബില്യന്‍ (2,184,000 കോടി) ന്മ ഇദാന്‍ ഓഫര്‍ - £20.12 ബില്യന്‍ (2,112,600 കോടി) ന്മ ഗൈ, ജോര്‍ജ്, അലന്ന, ഗാലന്‍ വെസ്റ്റണ്‍ എന്നിവരും കുടുംബവും - £17.75 ബില്യന്‍ (1,863,750 കോടി) ന്മ സര്‍ ജിം റാഡ്ക്ലിഫ് - £17.05 ബില്യന്‍ (1,789,250 കോടി) ന്മ ലക്ഷ്മി മിത്തലും കുടുംബവും - £15.44 ബില്യന്‍ (1,621,200 കോടി)
ന്മ ജോണ്‍ ഫ്രെഡ്രിക്സനും കുടുംബവും - £13.68 ബില്യന്‍ (1,436,400 കോടി) ന്മ ഇഗോര്‍, ദിമിത്രി ബുഖ്മാന്‍ എന്നിവര്‍ - £12.54 ബില്യന്‍ (1,316,700 കോടി) ന്മ കിര്‍സ്റ്റെന്‍, ജോണ്‍ റൗസിങ് - £12.51 ബില്യന്‍ (1,313,550 കോടി) ന്മ മൈക്കിള്‍ പ്ലാറ്റ് - £12.5 ബില്യന്‍ (1,312,500 കോടി) ന്മ ഷാര്‍ലിന്‍ ഡി കാര്‍വാലോ-ഹെയ്നെകെനും മൈക്കിള്‍ ഡി കാര്‍വാലോയും - £10.09 ബില്യന്‍ (1,058,850 കോടി) ന്മ വെസ്റ്റ്മിന്‍സ്റ്ററിലെ ഡ്യൂക്കും ഗ്രോസ്വെനര്‍ കുടുംബവും - £9.88 ബില്യന്‍ (1,037,400 കോടി) ന്മ ലോര്‍ഡ് ബാംഫോര്‍ഡും കുടുംബവും - £9.45 ബില്യന്‍ (992,250 കോടി) ന്മ ഡെനിസ്, ജോണ്‍, പീറ്റര്‍ കോട്ട്സ് - £9.44 ബില്യന്‍ (991,200 കോടി) ന്മ കാരിയും ഫ്രാങ്കോയിസ് പെറോഡോയും കുടുംബവും - £9.3 ബില്യന്‍ (976,500 കോടി) ന്മ ബാര്‍ണബിയും മെര്‍ലിന്‍ സ്വായറും കുടുംബവും - £9.25 ബില്യന്‍ (971,250 കോടി) ന്മ രിറ്റ്, ലിസ്‌ബെറ്റ്, സിഗ്രിഡ്, ഹാന്‍സ് റൗസിങ് - £9.09 ബില്യന്‍ (953,000 കോടി) ന്മ അലക്‌സ് ഗെര്‍ക്കോ - £8.75 ബില്യന്‍ (918,750 കോടി)