ലണ്ടന്‍: മറ്റ് രാജ്യങ്ങളെ പോലെ യുകെയും കുടിയേറ്റ നിയമങ്ങള്‍ മാറ്റി കൊണ്ടിരിക്കുകയാണ്. ഇനി യുകെയിലേക്ക് പോകാന്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. യുകെയുടെ നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് മൊത്തമായി അഴിച്ചു പണി നടത്താനാണ് പ്രധാന മന്ത്രി തീരുമാനിച്ചിരിക്കുന്നത്. ഇനി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്ത കുടിയേറ്റക്കാര്‍ക്ക് യുകെയിലേക്ക് പോകാന്‍ സാധിക്കില്ല. നേരത്തെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം യുകെയിലേക്ക് പോകാന്‍ ഒരു മാനദണ്ഡമായിരുന്നു എന്നാല്‍ പലരും അല്ലാതെയും യുതകെയിലെക്ക് പോകാറുണ്ട്. ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം അതായത് (ഐ ഇ എല്‍ ടി എസ് ) പാസ് ആകണമായിരുന്നു. വിദ്യാര്‍ഥി വിസകളില്‍ വരുന്നവര്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ ബാധകമായിരുന്നു ഇത്. എന്നാല്‍ യുകെയിലുള്ള പല കമ്പനികളും യൂണിവേഴ്‌സിറ്റികളും ഇതില്‍ കുറച്ച് ഇളവുകള്‍ വിദേശികള്‍ക്ക് നല്‍കിയിട്ടുണ്ടായിരുന്നു.
എന്നാല്‍ ഇനി അത് നടക്കില്ല. യുകെ വിസ ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ് ഭാഷ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. 'പലരും ഐഇഎല്‍ടിഎസ് ഇല്ലാതെ യുകെയില്‍ വന്നിട്ടുണ്ട്. ഇനിയും വരാന്‍ ശ്രമിക്കുകയും ചെയ്യും എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇങ്ങനെ കയറി വരുന്ന പലര്‍ക്കും ഇംഗ്ലീഷ് സംസാരിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി മനസിലാക്കുന്നുണ്ട് എന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇനി യുകെയിലേക്ക് വരാന്‍ വിസ ലഭിക്കണമെങ്കില്‍ കര്‍ശനമായ ഇംഗ്ലീഷ് ഭാഷ ആവശ്യകതകള്‍ ഏര്‍പ്പെടുത്തും എന്നും യുകെ പ്രധാനമന്ത്രി പറഞ്ഞു. യുകെയില്‍ കഴിയുന്ന തൊഴിലാളികളുടെയോ വിദ്യാര്‍ഥികളുടെയോ കൂടെ വരുന്ന ആശ്രിതര്‍ക്കും ഇനി ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കേണ്ടതുണ്ട്. ഇത് ആളുകളെ സംയോജിപ്പിക്കാനും തൊഴില്‍ കണ്ടെത്താനും സഹായിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.