Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=77.11 INR
ukmalayalampathram.com
Thu 21st Sep 2017
 
 
UK Special
  Add your Comment comment
ഈ മാസം കൂടി സ്പീഡ് ആവാം, അടുത്ത മാസം പോക്കറ്റ് കീറും
reporter

ലണ്ടന്‍: സ്പീഡില്‍ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഈ മാസം കൂടി സ്പീഡില്‍ സഞ്ചരിക്കാം. അടുത്ത മാസം ഇത് ആവര്‍ത്തിച്ചാല്‍ പിഴയടച്ച് നിങ്ങളുടെ പോക്കറ്റ് കീറും. അടുത്ത മാസം മുതല്‍ അമിതവേഗതയ്ക്ക് ഈടാക്കുന്ന പിഴയുടെ ശതമാനം 150 ആയി വര്‍ധിപ്പിച്ചു. ആഴ്ചയില്‍ ലഭിക്കുന്ന വരുമാനത്തിന്റെ 150 ശതമാനം പിഴയായി ഈടാക്കാനാണ് തീരുമാനം. പരമാവധി 2500 പൗണ്ട് വരെ ഈടാക്കാം. ഏപ്രില്‍ 24 മുതലാണ് പുതിയ നിയമം നിലവില്‍ വരുന്നത്. ഇപ്പോള്‍ പരമാവധി ആയിരം രൂപയാണ് ഈടാക്കുന്നത്. കൂടാതെ ആഴ്ചയിലെ വരുമാനത്തിന്റെ 100 ശതമാനവും. എന്നാല്‍ ഇതുകൊണ്ടൊന്നും സ്പീഡ് കുറയാതെ വന്നതോടെയാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്. 

പരമാവധി പിഴ ഈടാക്കാമെങ്കിലും അന്തിമതീരുമാനം മജിസ്‌ട്രേറ്റിന് എടുക്കാം. മുന്‍കാലങ്ങളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ, സാഹചര്യം, കാലാവസ്ഥ തുടങ്ങിയവ അടിസ്ഥാനമാക്കിയാകും പിഴ ചുമത്തുക. എങ്കിലും ഇപ്പോള്‍ ഈടാക്കുന്നതിനെക്കാള്‍ ഉയര്‍ന്ന പിഴ തന്നെ ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്. 2015 ല്‍ ഇംഗ്ലണ്ട്, വെയ്ല്‍സ്, എന്നിവിടങ്ങളില്‍ അമിതവേഗതയെത്തുടര്‍ന്ന് 1.66 ലക്ഷം പേരാണ് പിടിയിലായത്. ശരാശരി ഇവരില്‍ നിന്ന് ഈടാക്കിയത് 188 പൗണ്ട് വീതവും.

 
Other News in this category

 
 




 
Close Window